ന്യൂഡൽഹി: അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ജമ്മു കാശ്മീരിൽ പാക്കിസ്ഥാൻ നടത്തുന്ന വെടിവയ്പ്പിന് മറുപടി അതേ ഭാഷയിൽ നൽകിയിരിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.

“സൈനികരെ വിശ്വസിക്കൂ, അവർ കൃത്യമായ സമയത്ത് മറുപടി നൽകും. പാക്കിസ്ഥാന് ഒരിക്കലും മാപ്പുകൊടുക്കുകയില്ല” രാജ്നാഥ് സിംഗ് പറഞ്ഞു.

ഞായറാഴ്ച കാശ്മീരിലെ രജൗരി സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ഉയർന്നത്.

ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.  പാക്കിസ്ഥാന് തിരിച്ചടി കിട്ടിക്കഴിഞ്ഞാൽ കാര്യങ്ങൾ പഠിച്ചുകൊളളുമെന്ന് നേരത്തേ കരസേന മേധാവി ലഫ്.ജനറൽ ശരത് ചന്ത് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ