/indian-express-malayalam/media/media_files/2025/11/25/arunchal-lady-2025-11-25-09-14-20.jpg)
പെമ വാങ് തോങ്ഡോക്ക്
ന്യൂഡൽഹി: അരുണാചൽ പ്രദേശ് തങ്ങളുടെ ഭാഗമാണെന്ന് അംഗീകരിക്കാൻ തയ്യാറാകാത്ത ഇന്ത്യൻ വംശജയെ ചൈനീസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അപമാനിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി കേന്ദ്ര സർക്കാർ രംഗത്ത്. അരുണാചൽ പ്രദേശിന് മേലുള്ള ചൈനയുടെ അവകാശവാദങ്ങളെ ഇന്ത്യ ശക്തമായി എതിർത്തു. അരുണാചൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമാണന്നും ഇന്ത്യയുടെ ഭാഗമായി തന്നെ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ചൈനയുടെ ശ്രമങ്ങളെ പൂർണമായി തള്ളിക്കളയുന്നുവെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
Also Read:എത്യോപ്യയിലെ അഗ്‌നിപർവത സ്‌ഫോടനം; പുകമേഘങ്ങൾ ഇന്ത്യയിലേക്ക്, വിമാനസർവ്വീസുകളിൽ നിയന്ത്രണം
ചൈനയിലെ ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവച്ചുവെന്നും ജന്മസ്ഥലമായ അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമായതിനാൽ പാസ്പോർട്ട് അസാധുവാണെന്ന് പറഞ്ഞാണ് തടഞ്ഞുവെച്ചതെന്നും ആരോപിച്ച് പെമ വാങ് തോങ്ഡോക്ക് എന്ന് യുവതിയാണ് രംഗത്തെത്തിയത്. ഇന്ത്യൻ പാസ്പോർട്ട് അസാധുവാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഉപദ്രവിച്ചത് എന്നും അവർ ആരോപിച്ചു.ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നവംബർ 21 ന് 18 മണിക്കൂർ തന്നെ തടഞ്ഞുവച്ചുവെന്നും യുവതി ആരോപിച്ചു.
Also Read:ഡൽഹി സ്‌ഫോടനം; അൽ ഫലാഹ് സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്
കഴിഞ്ഞ 14 വർഷമായി യുകെയിൽ താമസിക്കുന്ന ഇന്ത്യൻ പൗരയാണ് പെമ വാങ് തോങ്‌ഡോക്ക്. നവംബർ 21 ന് ലണ്ടനിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഷാങ്ഹായിൽ വിമാനത്താവളത്തിൽ ലേ ഓവർ ചെയണ്ട്‌തത്. ചൈനീസ് ഇമിഗ്രേഷനിലെ ഒരു ഉദ്യോഗസ്ഥൻ വന്ന് തന്നെ ക്യൂവിൽ നിന്ന് പുറത്താക്കിയെന്നും 18 മണിക്കൂറോളം തടഞ്ഞുവയ്‌ക്കുകയായിരുന്നുവെന്നും പെമ വാങ് പറഞ്ഞു.
ഇതിന് മുമ്പ് ഷാങ്ഹായ് വഴി യാത്ര ചെയ്‌തിട്ടുണ്ടെന്നും ഇത് ആദ്യമായിട്ടാണ് ഇത്തരം ദുരനുഭവം നേരിട്ടതെന്നും അവർ ആരോപിച്ചു. ഈ സംഭവത്തെ ഇന്ത്യയുടെ പരമാധികാരത്തിനെതിരായ നേരിട്ടുള്ള അപമാനം എന്നാണ് തോങ്‌ഡോക്ക് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യൻ അധികാരികളോടും ഈ വിഷയം ബീജിങ്ങുമായി ഉന്നയിക്കാൻ അവർ അഭ്യർഥിക്കുകയും ചെയ്‌തു.
Also Read: ഡൽഹി സ്‌ഫോടനം; വിദേശ സഹായം ലഭിച്ചെന്ന് കണ്ടെത്തൽ, അക്കൗണ്ടുകൾ മരവിപ്പിച്ചു
സംഭവത്തിന് പിന്നാലെ ബീജിങ്ങിലുള്ള ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും ഉടൻ തന്നെ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തി ഭക്ഷണം നൽകിയെന്നും പെമ വാങ് തോങ്‌ഡോക്ക് പറഞ്ഞു. എംബസി ഉദ്യോഗസ്ഥർ എയർപോട്ട് അധികൃതരുമായി സംസാരിച്ചതിന് ശേഷമാണ് തന്നെ വിട്ടയച്ചതെന്നും അവർ വ്യക്തമാക്കി.
Read More:ഡൽഹിയിൽ സ്‌കൂൾ കായിക മത്സരങ്ങൾ വിലക്കി സുപ്രീം കോടതി; നടപടി വായുമലീനികരണത്തിന്റെ പശ്ചാത്തലത്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us