scorecardresearch

ചൈനയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം: വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

രണ്ട് വര്‍ഷത്തെ കോവിഡ് വിസ നിയന്ത്രണങ്ങള്‍ക്ക് ശേഷം, ചൈന തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങിവരുന്നതിന് വിസ നല്‍കാന്‍ തുടങ്ങി

രണ്ട് വര്‍ഷത്തെ കോവിഡ് വിസ നിയന്ത്രണങ്ങള്‍ക്ക് ശേഷം, ചൈന തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങിവരുന്നതിന് വിസ നല്‍കാന്‍ തുടങ്ങി

author-image
WebDesk
New Update
medical-college

ബെയ്ജിങ്ങ്: ചൈനയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. മോശം വിജയശതമാനം, ഔദ്യോഗിക സംസാര ഭാഷയായ പുട്ടോങ്ഹുവ നിര്‍ബന്ധമായും പഠിക്കുന്നത്, പഠനം കഴിഞ്ഞാല്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യത നേടുന്നതിനുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ എന്നിവയുള്‍പ്പെടെ സങ്കീര്‍ണതകള്‍ ചൂണ്ടികാണിച്ച മുന്നറിയിപ്പാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്.

Advertisment

ചൈനയിലെ കോവിഡ് വിസ നിരോധനം കാരണം ചൈനീസ് മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ രണ്ട് വര്‍ഷത്തിലേറെയായി നാട്ടിലാണ്. ഈ സാഹചര്യത്തിലാണ് അപകടനില ചൂണ്ടികാണിച്ചുള്ള അധികൃതരുടെ മുന്നറിയിപ്പ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 23,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിലവില്‍ വിവിധ ചൈനീസ് സര്‍വകലാശാലകളില്‍ ചേര്‍ന്നിട്ടുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷവും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.

രണ്ട് വര്‍ഷത്തെ കോവിഡ് വിസ നിയന്ത്രണങ്ങള്‍ക്ക് ശേഷം, ചൈന തിരഞ്ഞെടുത്ത കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങിവരുന്നതിന് വിസ നല്‍കാന്‍ തുടങ്ങി. എന്നിരുന്നാലും, നേരിട്ടുള്ള വിമാനങ്ങളില്ലാത്തതിനാല്‍ അവരില്‍ ഭൂരിഭാഗവും മടങ്ങാന്‍ പാടുപെട്ടു, ബീജിംഗിന്റെ ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് പരിമിതമായ ഫ്‌ലൈറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇരു രാജ്യങ്ങളും ഇപ്പോഴും ചര്‍ച്ചയിലാണ്.

Advertisment

ചൈനീസ് മെഡിക്കല്‍ കോളേജുകള്‍ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള പുതിയ വിദ്യാര്‍ത്ഥികള്‍ക്കായി അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചൈനയില്‍ മെഡിസിന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബീജിംഗിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ചൈനയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും ഇന്ത്യയില്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്നതിന് അവര്‍ അഭിമുഖീകരിക്കുന്ന കര്‍ശനമായ മാനദണ്ഡങ്ങളും വിവരിക്കുന്ന പഠനങ്ങളുടെ ഫലങ്ങളാണ് മുന്നറിപ്പിലുള്ളത്.

2015 നും 2021 നും ഇടയില്‍ ഇന്ത്യയില്‍ മെഡിസിന്‍ പ്രാക്ടീസിന് യോഗ്യത നേടുന്ന പരീക്ഷയില്‍ 16 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ എന്ന കണക്കും അധികൃതര്‍ നിരത്തുന്നുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എംസിഐ) 2015 മുതല്‍ 2021 വരെ എഫ്എംജി (ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്) പരീക്ഷയെഴുതിയ 40,417 വിദ്യാര്‍ത്ഥികളില്‍ 6,387 പേര്‍ മാത്രമാണ് പാസായത്. 45 അംഗീകൃത സര്‍വകലാശാലകളില്‍ ആ കാലയളവില്‍ ചൈനയില്‍ ക്ലിനിക്കല്‍ മെഡിസിന്‍ പ്രോഗ്രാമുകള്‍ പഠിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിജയശതമാനം 16 ശതമാനം മാത്രമായിരുന്നു,

China Medicine India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: