ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് ധാരണയായി. പ്രതിരോധ-സുരക്ഷാ മേഖലകളിലും, വ്യാപാര-നിക്ഷേപം, ഊര്‍ജ മേഖലയിലും പരസ്പര സഹകരണം ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചു.

സ്വതന്ത്ര്യവും തീവ്രവാദ വിമുക്തവുമായ ഒരു അഫ്ഗാനിസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഇരു രാജ്യങ്ങളും യോജിച്ച് പ്രസ്താവന പുറത്തിറക്കി. ഒമ്പത് കരാറുകളിലും ഇരുനേതാക്കളും ഒപ്പുവെച്ചു. ഛബാര്‍ തുറമുഖ വികസനം, പ്രകൃതിവാതക പദ്ധതികള്‍, മേഖലയിലെ സുരക്ഷാപ്രശ്നങ്ങള്‍ തുടങ്ങിയവ കൂടിക്കാഴ്ച്ചയിലെ മുഖ്യചര്‍ച്ചാവിഷയമായി. രാവിലെ രാഷ്ട്രപതി ഭവനില്‍ റൂഹാനിക്ക് ഔദ്യോഗിക സ്വീകരണം നല്‍കിയിരുന്നു.

രാഷ്ട്രപതി ഭവനിലെ ഗാര്‍ഡ് ഓഫ് ഓണറിനുശേഷം രാജ്ഘട്ടിലും റൂഹാനി സന്ദര്‍ശിച്ചു . ഉച്ചകഴിഞ്ഞ് രണ്ട്സ്വകാര്യപരിപാടികളില്‍ കൂടി പങ്കെടുത്തശേഷം ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തി രാത്രിയോടെ റൂഹാനി ഇറാനിലേക്ക് മടങ്ങും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ