Latest News

75–ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു രാജ്യം; പുതു ഊർജം നൽകുന്ന വർഷമാകട്ടെ എന്ന് പ്രധാനമന്ത്രി

അമൃത് മഹോത്സവ് എന്ന പേരിൽ ഒരു വര്‍ഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കേന്ദ്ര സര്‍ക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്

ന്യൂഡൽഹി: രാജ്യം ഇന്ന് 75–ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ രാവിലെ 7:30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കേന്ദ്ര മന്ത്രിമാരും വിവിധ സേന വിഭാഗ മേധാവിമാരും പങ്കെടുത്തു. സേനാ വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി സ്വീകരിച്ചു.

രാവിലെ ട്വിറ്ററിലൂടെ സ്വാതന്ത്ര്യ ദിനാശംസകൾ നൽകിയ പ്രധാനമന്ത്രി ഇത് പുതു ഊർജം നൽകുന്ന വർഷമാകട്ടെ എന്ന് പറഞ്ഞു. എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. കോവിഡ് മുന്നണി പോരാളികളെയും പ്രധാനമന്ത്രി ആദരിച്ചു.

ഒളിമ്പ്യന്മാർ ഇത്തവണ എല്ലാവരുടെ ഹൃദയം കീഴടക്കി. വരും തലമുറകൾ ഇത് ഓർക്കുമെന്നും മോദി പറഞ്ഞു. കോവിഡിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം ധീരമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാക്സിനേഷന്‍ പരിപാടിയാണ് രാജ്യത്ത് നടക്കുന്നത്. 54 കോടി ജനങ്ങൾക്ക് വാക്സിൻ നല്കാൻ കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ചു രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചെങ്കോട്ട ഇതുവരെ കാണാത്ത അത്രയും വലിയ സുരക്ഷാ വലയത്തിലാണ്. മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ തുടങ്ങി എല്ലായിടത്തും നിയന്ത്രണങ്ങളുണ്ട്.

ഇത്തവണ ചടങ്ങിലേക്ക് ഒളിംപിക്സ് മെഡൽ ജേതാക്കൾക്കും കോവിഡ് മുന്നണിപോരാളികൾക്കും ക്ഷണം ഉണ്ടായിരുന്നു. 75–ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി അമൃത് മഹോത്സവ് എന്ന പേരിൽ ഒരു വര്‍ഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കേന്ദ്ര സര്‍ക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് നിയന്ത്രങ്ങളോടെ സംസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കും. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയ‍ർത്തും. പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. വിവിധ ജില്ലകളിൽ മന്ത്രിമാർ ദേശിയ പതാക ഉയർത്തും.

Also read: ജാഗ്രത കൈവിടരുത്, വാക്‌സിനാണ് സാധ്യമായ ഏറ്റവും മികച്ച സുരക്ഷ: രാഷ്ട്രപതി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India independence day august 15 narendra modi live updates

Next Story
ഐടി നിയമം; ഒമ്പതാം വകുപ്പിലെ വ്യവസ്ഥകളുടെ പ്രയോഗത്തിന് ബോംബെ ഹൈക്കോടതിയുടെ സ്റ്റേ
The moderation of comments is automated and not cleared manually by malayalam.indianexpress.com