Independence Day 2020 Live Updates: ലോകം കോവഡ് വൈറസിനെതിരെ പോരാടുമ്പോൾ വാക്സിൻ കണ്ടെത്താനുള്ള പരിശ്രമത്തിൽ ഇന്ത്യയും മുന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വാക്സീൻ ഉടൻ യാഥാർഥ്യമാകും. രാജ്യത്ത് മൂന്ന് വാക്സീനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണ്. എല്ലാവർക്കും വാകാസീൻ ലഭ്യമാക്കാൻ പദ്ധതി തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്തും ഡിജിറ്റൽ മാറ്റത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട്. ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ പ്രധാനമന്ത്രി അവതരിപ്പിച്ചു.
രാജ്യം 74 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു കോവിഡ് പശ്ചാത്തലത്തില്‍ പരിമിതമായ ആഘോഷങ്ങളാണ് ഈ വര്‍ഷം. ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. ഗാന്ധി സമൃതിയിൽ പുഷ്പ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്.
LIVE: 74th Independence Day celebrations. #AatmaNirbharBharat https://t.co/5TUxeCOFOf
— BJP (@BJP4India) August 15, 2020
സ്വാതന്ത്ര്യദിന സന്ദേശത്തിൽ കോവിഡ് സ്വാതന്ത്ര്യ സമര സേനാനികൾക്കും സുരക്ഷ സേനയ്ക്കുമൊപ്പം കോവിഡ് പോരാളികൾക്കും ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യത്തിനുവേണ്ടി നിരന്തരം പ്രവർത്തിച്ച കൊറോണ യോദ്ധാക്കളെ ഞാൻ അഭിവാദ്യം ചെയ്യുന്നു. കൊറോണ വൈറസിനെതിരായ ഈ പോരാട്ടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേതെന്നും ലക്ഷക്കണക്കിന് രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Live Blog
Independence Day 2020 Live Updates സ്വാതന്ത്ര്യ ദിനാഘോഷം, തത്സമയ വിവരങ്ങള്‍

Highlights
ഇന്ന് നിരവധി വലിയ കമ്പനികള്‍ ഇന്ത്യയിലേക്ക് ശ്രദ്ധതിരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുക എന്നതിനൊപ്പം ലോകത്തിന് വേണ്ടി നിര്‍മിക്കുക എന്ന മന്ത്രവുമായി നാം മുന്നോട്ടുപോകണം. കഴിഞ്ഞ വര്‍ഷം മാത്രം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനവാണ് രാജ്യത്തുണ്ടായത്. ലോകം ഇന്ത്യയെ ആത്മവിശ്വാസത്തോടെയാണ് നോക്കികാണുന്നത്.
സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ആയിരങ്ങളുടെ സ്വപ്നങ്ങളിലേക്കുതന്നെയാണോ നാം മുന്നേറുന്നത് എന്ന പരിശോധന ഓരോരുത്തരും നടത്തേണ്ടതുണ്ടെന്ന് ആശംസ അറിയിച്ചുകൊണ്ട് വിഎസ് ഫേസ്ബുക്കില്‍ കുറിച്ചു. സ്പര്‍ധകളില്ലാത്ത, പരിസ്ഥിതിസൗഹൃദപരമായ ഒരു വികസിത ഇന്ത്യയ്ക്കു വേണ്ടി കൈകോര്‍ക്കാന്‍ ഈ സ്വാതന്ത്ര്യദിനം നമുക്ക് പ്രചോദനമാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നുവെന്നും വിഎസ്.
അസംസ്കൃത വസ്തുക്കൾ കയറ്റി അയച്ച് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ടതില്ല. ഉൽപാദനരംഗം മാറണം. ലോകോത്തര ഉൽപ്പന്നങ്ങൾ ഇന്ത്യ നിർമിക്കണം. തദ്ദേശീയ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. മെഡിക്കൽ ടൂറിസത്തിനും സാധ്യതകളുണ്ട്. സാമ്പത്തിക വികസനത്തിനൊപ്പം നൈപുണ്യ വികസനവും അനുവാര്യമാണ്. അടിസ്ഥാന സൗകര്യവും വികസിക്കണം. വിവിധ ഗതാഗത മാർഗങ്ങളെ ബന്ധിപ്പിക്കണം.
അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവം സൃഷ്ടിക്കുന്നതിനായി വിവിധ മേഖലകളിലെ 7,000 പദ്ധതികളെ കണ്ടെത്തി. രാജ്യം മുഴുവൻ മൾട്ടി-മോഡൽ കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചറിലേക്ക് നീങ്ങേണ്ടതുണ്ട്. ഏകദേശം 90,000 കോടി രൂപ ദരിദ്രരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി, 80 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകിയതായും പ്രധാനമന്ത്രി.
74-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാമെന്നും ബഹുസ്വരതയുടെ വര്‍ണ്ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നമുക്ക് നീങ്ങാമെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. കൊവിഡിന് ഒപ്പം ഇനിയും നമുക്ക് സഞ്ചരിക്കേണ്ടിവരുമെന്നും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കണമെന്ന് കൂടിയാണ് അതിന്റെ അര്‍ത്ഥമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭേദ ചിന്തകള്‍ക്ക് അതീതമായി മാനവികത വളര്‍ത്തിയെടുക്കുകയാണ് ഈ കാലഘട്ടത്തിനാവശ്യമെന്ന് ഓർമിപ്പിച്ച മുഖ്യമന്ത്രി സർക്കാർ ഒപ്പമുണ്ടെന്നും പറഞ്ഞു.
ലോകം കോവഡ് വൈറസിനെതിരെ പോരാടുമ്പോൾ വാക്സിൻ കണ്ടെത്താനുള്ള പരിശ്രമത്തിൽ ഇന്ത്യയും മുന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വാക്സീൻ ഉടൻ യാഥാർഥ്യമാകും. രാജ്യത്ത് മൂന്ന് വാക്സീനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണ്. എല്ലാവർക്കും വാകാസീൻ ലഭ്യമാക്കാൻ പദ്ധതി തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്തും ഡിജിറ്റൽ മാറ്റത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട്. ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ പ്രധാനമന്ത്രി അവതരിപ്പിച്ചു.
സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേതെന്നും ലക്ഷക്കണക്കിന് രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയ സാഹചര്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അഭിവാദ്യം സ്വീകരിക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവായി. തിരുവനന്തപുരത്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ജില്ലാ കളക്ടർമാരും മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടറും കോഴിക്കോട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും പതാക ഉയർത്തും. മറ്റു ജില്ലകളിൽ നേരത്തെ നിശ്ചയിച്ച പ്രകാരമായിരിക്കും അഭിവാദ്യം സ്വീകരിക്കുക. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ബി. എസ്. എഫ്, സ്പെഷ്യൽ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയൻ, തിരുവനന്തപുരം സിറ്റി പോലീസ്, കേരള ആംഡ് വിമൻ പോലീസ് ബറ്റാലിയൻ, എൻ. സി. സി സീനിയർ ഡിവിഷൻ ആർമി (ആൺകുട്ടികൾ), എൻ. സി. സി സീനിയർ വിംഗ് ആർമി (പെൺകുട്ടികൾ) എന്നിവരുടെ ഓരോ പ്ലാറ്റൂണുകൾ പങ്കെടുക്കും.സ്പെഷ്യൽ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയൻ എന്നിവയുടെ ബാന്റ് സംഘവും ഉണ്ടാവും.
കേരളത്തില്‍ തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. കോവിഡ് കരുതലിന്റെ ഭാഗമായി പിണറായി വിജയന്‍ സെല്‍ഫ് ഐസൊലേഷനില്‍ ആയതിനെ തുടര്‍ന്നാണ് കടകംപള്ളി സുരേന്ദ്രന്‍ അഭിവാദ്യം സ്വീകരിക്കാന്‍ തീരുമാനമായത്.
ശനിയാഴ്ച രാവിലെ നടക്കുന്ന ചടങ്ങിൽ സായുധ സേനയും ദില്ലി പൊലീസും പ്രധാനമന്ത്രിക്ക് ഗാർഡ്ഓഫ് ഓണർ നൽകും. പതാക ഉയർത്തിയ ശേഷം, ഗൺ സല്യൂട്ടും തുടർന്ന് പ്രധാനമന്ത്രിയുടെ പ്രസംഗവും പൂർത്തിയായ ശേഷം ദേശീയ ഗാനം ആലപിക്കും. ചടങ്ങിന്റെ അവസാനം ദേശീയ പതാകയുടെ വർണങ്ങളിലുള്ള ബലൂണുകൾ ആകാശത്തേക്ക് പറത്തി വിടും.ഡൽഹി ചെങ്കോട്ടയിൽ ഇത്തവണ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ അതിഥികളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്, ഒപ്പം സ്കൂൾ കുട്ടികളുടെ പങ്കാളിത്തവും ഒഴിവാക്കി. സുരക്ഷാ ചുമതലയുള്ള പൊലീസുകാർ പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങിലുണ്ടാവുക, നിശ്ചിത അകലത്തിൽ സ്ഥാപിച്ച കസേരകളിലായാവും കാണികൾക്കുള്ള ഇരിപ്പിടങ്ങൾ.’ചെങ്കോട്ടയിൽ, പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ചടങ്ങിൽ പ്രതിവർഷം 900-1000 ക്ഷണിതാക്കളാണുണ്ടാവാറ്. എന്നാൽ ഇത്തവണ 250 ഓളം പേർ മാത്രമാണ് സന്നിഹിതരാവുക,’ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) യുടെ ഒരു ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ക്ഷണിതാക്കളുടെ അന്തിമ പട്ടിക പ്രതിരോധ മന്ത്രാലയം തയ്യാറാക്കും.
സ്വാതന്ത്ര്യദിന സന്ദേശത്തിൽ കോവിഡ് സ്വാതന്ത്ര്യ സമര സേനാനികൾക്കും സുരക്ഷ സേനയ്ക്കുമൊപ്പം കോവിഡ് പോരാളികൾക്കും ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യത്തിനുവേണ്ടി നിരന്തരം പ്രവർത്തിച്ച കൊറോണ യോദ്ധാക്കളെ ഞാൻ അഭിവാദ്യം ചെയ്യുന്നു. കൊറോണ വൈറസിനെതിരായ ഈ പോരാട്ടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം ലോകമാതൃകയാണെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആത്മവിശ്വാസത്തിന്റെ കരുത്തോടെ കോവിഡ്- 19 നെതിരായ പോരാട്ടത്തില്‍ നാം മറ്റു രാജ്യങ്ങള്‍ക്കു പിന്തുണയേകിയെന്നും 74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് നൽകിയ സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.
Independence Day 2020: കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങളും ആൾക്കൂട്ടവും ഒഴിവാക്കിയാണ് ഇന്ത്യ അതിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നത്. എന്നാൽ ചരിത്രത്തിൽ ആദ്യമായി ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയർത്താൻ ഒരുങ്ങുകയാണ് യുഎസിലെ പ്രമുഖ പ്രവാസി കൂട്ടായ്മ.
ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്റ്റികട്ട് എന്നിവിടങ്ങളിൽ താമസമാക്കിയ ഇന്ത്യക്കാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (എഫ്‌ഐഎ) ആണ് ചടങ്ങിന് നേതൃത്വം നൽകുന്നത്. 2020 ഓഗസ്റ്റ് 15 ന് ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയരുമ്പോൾ അതൊരു ചരിത്രനിമിഷമായിരിക്കുമെന്ന് എഫ്‌ഐഎ പ്രസ്താവനയിൽ പറയുന്നു.
Read Full Story Here: Independence Day 2020: ഇതാദ്യമായി ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും ഇന്ത്യൻ പതാക ഉയരും
സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് പ്രത്യേക പരമ്പര സംപ്രേക്ഷണം ചെയ്യുകയാണ് നാഷണൽ ജോഗ്രഫിക്. ‘ഇന്ത്യ ഫ്രം എബോവ്’ എന്നു പേരിട്ടിരിക്കുന്ന പരമ്പര രണ്ടു ഭാഗങ്ങളായി ആഗസ്ത് 14,15 ദിവസങ്ങളിലാണ് സംപ്രേക്ഷണം ചെയ്യുക. നടൻ ദേവ് പട്ടേൽ ആണ് പരമ്പരയുടെ അവതാരകൻ.
രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും സാങ്കേതികവും ചരിത്രപരവുമായ വശങ്ങൾ പ്രദർശിപ്പിക്കുന്ന ഈ പരമ്പര, ഇന്ത്യയെ അതിന്റെ വൈവിധ്യ സമ്പന്നമായ പ്രത്യേകതകളോടെയാണ് അവതരിപ്പിക്കുന്നത്. നാലു സീസണുകളായി ഇന്ത്യയുടെ വിവിധ ഭൂപ്രദേശങ്ങളിലായി ഒരു വർഷം കൊണ്ട് ചിത്രീകരിച്ചതാണ് ഈ പരമ്പര. ആധുനിക ഇന്ത്യയ്ക്ക് അതിന്റെ നിഗൂഢമായ വേരുകളുമായുള്ള അതുല്യമായ ബന്ധത്തിന്റെ കഥകളും രാജ്യത്തെ പ്രകൃതി അത്ഭുതങ്ങളും പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സംഗമമായ കുംഭമേള മുതൽ തമിഴ്നാട്ടിലെ സോളാർ പ്ലാന്റുകൾ വരെ പരമ്പരയിലെ കാഴ്ചകളാവും.
മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്.
നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീർക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം പങ്കാളികളായി. ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണികിടക്കരുത് എന്നതായിരുന്നു സർക്കാരിന്റെ നയം. ആരുടേയും അന്നം മുട്ടാത്തതരത്തിൽ സഹായം എത്തിച്ച് രാജ്യത്തിനു തന്നെ നാം മാതൃകയായി.
മുഖ്യമന്ത്രിയുടെ സന്ദേശത്തിന്റെ പൂര്‍ണ്ണ രൂപം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു
എഴുപത്തിനാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള കേരളീയർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേർന്നു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ പൗരരെന്നനിലയിൽ ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമാതൃക കാട്ടേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോടുള്ള കടപ്പാട് ഉന്നതമായ പൗരബോധത്തിലൂടെ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ട് നിറവേറ്റാം. രാഷ്ട്രപുരോഗതിക്കായി സംഭാവനചെയ്യാൻ എല്ലാ ജനങ്ങളെയും ശാക്തീകരിച്ചുകൊണ്ട് സ്വാശ്രയഭാരതസൃഷ്ടിക്കായി നമുക്ക് ഒന്നിക്കാമെന്ന് ഗവർണർ ആശംസിച്ചു.
വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി സമാഗതമാവുകയാണ്. പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം, ഇന്ത്യയുടെ മുന്നേറ്റത്തിനായി പ്രാർത്ഥിക്കാം, ഒന്നു ചേരാം.
Check out Happy Independence Day 2020 Wishes Images, Quotes, SMS, Photos, Messages, Status, Wallpaper, Pics, Greetings in Malayalam Here: സ്വാതന്ത്ര്യദിനം: ആശംസകളും സന്ദേശങ്ങളും
കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം ലോകമാതൃകയാണെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആത്മവിശ്വാസത്തിന്റെ കരുത്തോടെ കോവിഡ്- 19 നെതിരായ പോരാട്ടത്തില്‍ നാം മറ്റു രാജ്യങ്ങള്‍ക്കു പിന്തുണയേകിയെന്നും 74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് നൽകിയ സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.
Read Here: Independece Day 2020: ആരോഗ്യപ്രവര്‍ത്തകരോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി