scorecardresearch
Latest News

‘കണക്ക് തെറ്റുന്നു’ അപായമണി മുഴങ്ങുന്ന ഇന്ത്യൻ കോർപ്പറേറ്റ് മേഖല: ദിവസം ഒരു ഓഡിറ്റർ വീതം രാജിവെയ്ക്കുന്നു

ഇന്ത്യയിലെ വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നായി കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 204 ഓഡിറ്റർമാരാണ് ജോലി ഉപേക്ഷിച്ച് പോയത്

corporate auditors

ഇന്ത്യയിലെ കോർപ്പറേറ്റ് ഗവേണൻസിന്റെ നിലവാരം സംബന്ധിച്ച് ചോദ്യങ്ങളുയരുമ്പോൾ നയരൂപീകരണ കേന്ദ്രങ്ങളിൽ ഞെട്ടലുളവാക്കിക്കൊണ്ടാമ് ഓഡിറ്റർമാരുടെ രാജി പരമ്പര അരങ്ങേറുന്നത്. ജനുവരി ഒന്നിനും ജൂലൈ 17നും ഇടയിൽ 204 ലിസ്റ്റഡ് കമ്പനികളാണ് തങ്ങളുടെ ഓഡിറ്റർമാരുെട രാജി സ്വീകരിക്കേണ്ടി വന്നത്. ഇത് ശരാശരി ദിവസം ഒരാൾ വീതം രാജിവെയ്ക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.

ഈ ഞെട്ടിക്കുന്ന വിവരങ്ങൾ ഇപ്പോൾ കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ അന്വേഷണത്തിലാണ്

കൂട്ടത്തോടെയുളള ​ഈ കൊഴിഞ്ഞുപോക്കിന് പിന്നിൽ ബിസിനസ്സിനെ കുറിച്ചുളള ആവശ്യത്തിനുളള വിവരങ്ങൾ ലഭ്യത ഇല്ലായ്മ, റവന്യൂവിലെ സ്ഥിരത ഇല്ലായ്മ മറ്റ് സാമ്പത്തിക കാര്യങ്ങൾ, ആരോഗ്യപരമായ ആശങ്കകൾ എന്നിവ ഉൾപ്പെടുന്നു.

ഈ കാലയളവിൽ രാജിവച്ച നാലിൽ മൂന്ന് ഓഡിറ്റർമാരും മുംബൈ, ഡൽഹി, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നാണ് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകൾ വ്യക്തമാക്കുന്നു.

ഇതിലെ ചില രാജികൾ നിക്ഷേപകരുടെയും ഓഹരി ഉടമകളുടയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന് ലഭിച്ചിട്ടുളള വിവരം. 2013ലെ കമ്പനി നിയമത്തിലെ 143 (12) വകുപ്പ് പ്രകാരമായിരുന്നു ഇത്.

ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ കമ്പനിയോ ജീവനക്കാരോ എന്തെങ്കിലും കൃത്രിമം നടത്തിയതായി ഓഡിറ്റിൽ കണ്ടെത്തിയാൽ അതേ കുറിച്ച് ഉടനടി കേന്ദ്രസർക്കാരിനെ അറിയിക്കണം എന്നതാണ്.

ഒരു ഓഡിറ്റർ രാജിവെയക്കുമ്പോൾ ഇ ഫോമിൽ ‘ADT-3’ പ്രകാരം ​റജിസ്ട്രാർ ഓഫ് കമ്പനീസിൽ (ആർ ഒ​ സി) റിട്ടേൺ ഫയൽ ചെയ്യണം. ഇതിൽ രാജിക്കുളള​ കാരണങ്ങൾ വ്യക്തമാക്കണം. ഈ ഫോം ഔദ്യോഗികരേഖയാക്കി മാറ്റുന്നതിന് ആർ ഒ​ സി കമ്പനിയും ഓഡിറ്ററും ഇതിൽ പറഞ്ഞിരിക്കുന്ന കാരണങ്ങൾ​ കൂടുതൽ അന്വേഷണങ്ങൾ നടത്തേണ്ടുണ്ടോ എന്നതടക്കമുളള കാര്യങ്ങൾ പരിശോധിക്കണം.

corporate auditor
കോർപ്പറേറ്റ് കമ്പനികളിൽ നിന്നും കൂടുതൽ ഓഡിറ്റർമാർ രാജിവെച്ച നഗരങ്ങൾ

വക്രാംഗീ ലിമിറ്റഡ്, അറ്റലാന്റാ ലിമിറ്റഡ് എന്നിവരുടെ ഓഡിറ്റർ സ്ഥാനത്ത് നിന്നും പ്രൈസ് വാട്ടർഹൗസ് ആൻഡ് കമ്പനി രാജിവച്ചു. മൻപസന്ത് ബവ്റിജസിന്റെ ഓഡിറ്റർ സ്ഥാനത്ത് നിന്നും ഡിലോറ്റീ ഹാസ്കിൻസ് ആൻഡ് സെൽസ്സും രാജിവച്ചു.

ഈ മൂന്ന് സംഭവങ്ങളിലും വാർഷിക കണക്കുകൾ പൂർത്തിയാക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് ഓഡിറ്റേഴ്സ് രാജിവച്ചത്. സാമ്പത്തിക സ്റ്റേറ്റ്മെന്റസ് തയ്യാറാക്കുന്നതിനായി ആവശ്യമായ രേഖകൾ കമ്പനികൾ നൽകിയില്ലെന്ന് കാണിച്ചാണ് രാജിവച്ചത്.

കോയമ്പത്തൂർ ആസ്ഥാനമായ പ്രികോൾ ലിമിറ്റഡ്, എൽ ജി ബി ഫോർജ് എന്നിവരുടെ ഓഡിറ്റർമാരായ ഹരിഭക്തി ആൻഡ് കമ്പനി രാജിവച്ചു. ആഭ്യന്തരമായ ഓഡിറ്റിങ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേരത്തെ ഒഴിവാകുകയാണെന്നാണ് അവർ പറഞ്ഞിട്ടുളളത്.

“ഓഡിറ്റർമാരുടെ രാജി പുതിയതല്ല, പക്ഷേ, ഇത്രയധികംപർ ഈ​ വർഷം രാജിവച്ചത് ആശങ്കാജനകമാണ്. ഓഡിറ്റർമാരുടെ സ്ക്രൂട്ടിനിയാണ് ഒരു കാരണം, ഇപ്പോൾ ഓഡിറ്റർമാർ കമ്പനികളുമായുളള ബന്ധത്തിൽ വളരെ ശ്രദ്ധയോടെയാണ് ഇടപെടുന്നത്. അത് അവരുടെ മതിപ്പ് ബാധിക്കും. അതേ സമയം തന്നെ പ്രൈസ് വാട്ടർ കൂപ്പേഴ്സിന് നിരോധനം നേരിടേണ്ടി വന്നതുപോലെയുളള സംഭവങ്ങളുമുണ്ട്” ഒരു കോർപ്പറേറ്റ് പ്രൊഫഷണൽ പറഞ്ഞു.
ഓഡിറ്റർമാർ രാജി നൽകിയ പല കമ്പനികളുടെയും ഓഹരിവില കഴിഞ്ഞ ആറ് മാസത്തിലേറെയായി കനത്ത ഇടിവ് നേരിടുകയാണ്.

മെയ് 2018 ൽ ഡിലോയിറ്റീ ഹാസ്കിൻസ് ആൻഡ് സെൽസ് ഓഡിറ്റർ സ്ഥാനത്ത് നിന്നും രാജിവച്ചതിന് ശേഷം മൻപസന്ത് ബവ്റേജസിന്റെ ഓഹരി വില 73 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. പ്രൈസ് വാട്ടർ കൂപ്പേഴ്സ് ഓഡിറ്റർ സ്ഥാനം രാജിവച്ച വക്രംഗി ലിമിറ്റഡിന്റെ ഓഹരിയുടെ കാര്യത്തിൽ ജനുവരി 30ന് ഉണ്ടായിരുന്നതിനേക്കാൾ 90 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

ഹരിഭക്തി ഓഡിറ്റർ സ്ഥാനം രാജിവച്ച പ്രികോൾ ലിമിറ്റഡിന്റെ കാര്യത്തിൽ മെയ് 2018 ന് ശേഷം 30 ശമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഡിറ്റർ രാജിവച്ചതിന് ശേഷം അധികാരി ബ്രദേഴ്സ് ടെലിവിഷൻ നെറ്റ്വർക്ക് കമ്പനിയുടെ ഓഹരിയിൽ 70 ശതമാനം ഇടിവാണുണ്ടായത്.

 

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India inc alarm bells auditors of 204 listed firms quit this year