ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തികള്‍ പൂര്‍ണ സുരക്ഷിതമാണെന്നും ഇന്ത്യ ഇനിയും ദുര്‍ബലരല്ലെന്ന കാര്യം ചൈനയ്ക്ക് അറിയാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ലക്നൗവില്‍ ഭാരതീയ ലോഥി മഹാസഭ ഒരുക്കിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ വന്നതോടെ ഇന്ത്യ ലോകത്തെ ശക്തിയേറിയ ഒരു രാജ്യമായി മാറി. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ അഭിമാനം വര്‍ധിച്ചു’ രാജ്നാഥ് സിംഗ് പറഞ്ഞു.

പാക്കിസ്ഥാനെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ‘അവര്‍ ഇന്ത്യയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ നമ്മുടെ സൈന്യം രണ്ട് മുതല്‍ നാല് വീതം ഭീകരവാദികളെയാണ് ദിനംതോറും വധിക്കുന്നത്. അതിർത്തിയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തുന്ന ആക്രമണങ്ങൾക്ക് തക്കതായ മറുപടി നൽകാൻ സേനയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ