ഗുവാഹത്തി: മഹാഭാരത കാലഘട്ടം മുതല്‍ ഇന്ത്യയിൽ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്ന് ത്രിപുര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബിപ്ലബ് ദേബ്. പൊതുവിതരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവേയാണ് രാജ്യത്ത് പുരാതന കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു വന്നിരുന്നതായി ബിപ്ലബ് ദേബ് അവകാശപ്പെട്ടത്.

‘ഇന്ത്യയില്‍ വളരെ കാലമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയ് കാര്യങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു. സാറ്റലൈറ്റ് സംവിധാനം ആ കാലം മുതല്‍ ഉണ്ട്.’ ബിപ്ലബ് ദേബ് പറഞ്ഞു.

മ​ഹാ​ഭാ​ര​ത യു​ദ്ധ​കാ​ല​ത്തു കൊ​ട്ടാ​ര​ത്തി​ൽ ഇ​രു​ന്ന അ​ന്ധ​നാ​യ ധൃ​ത​രാ​ഷ്ട്ര​ർ​ക്കു സ​ഞ്ജ​യ​ൻ യു​ദ്ധ​വി​വ​ര​ങ്ങ​ൾ വി​വ​രി​ച്ചു കൊ​ടു​ത്ത​ത് ഇ​ന്‍റ​ർ​നെ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു. ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യം ആ ​കാ​ലം മു​ത​ലു​ണ്ട്. എ​ങ്ങ​നെ​യാ​ണ് ധൃ​ത​രാ​ഷ്ട്ര​ർ​ക്കു സ​ഞ്ജ​യ​നി​ലൂ​ടെ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. അ​ന്ന് ഇ​ന്‍റ​ർ​നെ​റ്റ് സാ​ങ്കേ​തി​ക വി​ദ്യ ല​ഭ്യ​മാ​യി​രു​ന്നു. ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു- ആ​ർ​എ​സ്എ​സി​ലൂ​ടെ മു​ൻ​നി​ര രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു ക​ട​ന്നു​വ​ന്ന ബി​പ്ല​ബ് പ​റ​ഞ്ഞു.

അധികാരത്തിലെത്തി ഒരുമാസം പൂര്‍ത്തിയായതിനു പിന്നാലെയാണ് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യാ പുരാതനകാലം മുതല്‍ക്കേ രാജ്യത്തുണ്ടായിരുന്നെന്ന് വിപ്ലബ് ദേവ് അവകാശപ്പെട്ടത്. രാജ്യത്ത് ഡിജിറ്റല്‍ വത്കരണം കൊണ്ടുവരുന്നതിനായി വലിയതോതില്‍ പ്രയത്‌നിച്ച വ്യക്തിയാണ് പ്രധാനമന്ത്രി മോദിയെന്നും ബിപ്ലബ് ദേബ് പറഞ്ഞു.

ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും ആൾകുരങ്ങുകളിൽ നിന്നാണ് മനുഷ്യ വർഗം ഉടലെടുത്തതെന്നുള്ള ഡാർവിന്റെ സിദ്ധാന്തം പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്ര മന്ത്രി സത്യപാൽ സിങ് ആവശ്യപ്പെട്ടത് കഴിഞ്ഞമാസമാണ് ഇതിന്റെ അലയൊലികൾ അവസാനിക്കുന്നതിന് മുന്നെയാണ് ത്രിപുര മുഖ്യമന്ത്രി അടുത്ത വെടിപൊട്ടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ