അഹമ്മദാബാദ്: ഇതര സംസ്ഥാന തൊഴിലാളികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനായ് പുതിയ പദ്ധതികളുമായി ഗുജറാത്ത് സർക്കാർ. ബീഹാറുകാരനായ 19 വയസുകാരൻ പതിനാലു മാസം പ്രായം മാത്രമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത് മുതൽ ഗുജറാത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ വ്യാപകമായ് ആക്രമിക്കപ്പെട്ടിരുന്നു. അതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ഗുജറാത്തിൽ നിന്നു കൊഴിഞ്ഞു പോയിരുന്നു. ഇത് തടയുന്നതിനായ് നിരവധി പദ്ധതികളൊരുക്കുകയാണ് ഗുജറാത്ത് സർക്കാർ.

ഇതര സംസഥാന തൊഴിലാളികളുടെ കൊഴിഞ്ഞ് പോക്ക് ശ്രദ്ധയിൽപ്പെട്ടതോടെ, ഗുജറാത്ത് ചീഫ് സെക്രട്ടറി ജില്ലാ മേധാവികളോടും, ഉദ്യോഗസ്ഥരോടും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയീൽ ആത്മ വിശ്വാസം വളർത്തുന്നതിന് വേണ്ട നടപ്പടികൾ ആവിഷ്കരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ കടകളിൽ നിന്ന് ഭക്ഷണം കഴിക്കുക, അവർ കൂടുതലായ് എത്തുന്ന റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുക ​എന്നിവയാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ആത്മ വിശ്വാസം വളർത്തുന്നതിന് സർക്കാർ കൈക്കൊണ്ട നടപടികൾ. ഗുജറാത്ത് പൊലീസ് ഇവർക്കായ് നവരാത്രി ആഘോഷങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ഇത്തരം സന്ദർശനങ്ങളുടെ ചിത്രങ്ങൾ സമുഹ മാധ്യമങ്ങൾ വഴി പങ്ക് വയ്ക്കുകയും ചെയ്തിട്ടുണ്ട്.
അവരാലി ജില്ലാ കളക്കട്ടർ എം നാഗരാജൻ, പൊലീസ് സൂപ്രണ്ടെന്റ് മയൂരും മോഡോസയിലെ റാംപാൽ കുഷ്വഹ് എന്ന മധ്യപ്രദ്ശുകാരന്റെ കടയിൽ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ പങ്ക് വെച്ചിട്ടുണ്ട്.
ഫാക്റ്ററി തൊഴിലാളികളായ ഇതരസംസ്ഥാനക്കാരാണ് പ്രധാനമായും അക്രമങ്ങൾക്കിരയായത്. ഇതിനെ തുടർന്ന് ഗുജറാത്തിൽ നിന്ന് രണ്ട് ലക്ഷത്തോളം തൊഴിലാളികളാണ് കൊഴിഞ്ഞ് പോയത്. അക്രമങ്ങൾക്ക് നേതൃത്ത്വം നൽക്കിയവർക്കെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ പരാതി സമർപ്പിചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook