scorecardresearch

രാജ്യം മുന്നോട്ടു കുതിക്കുന്നു; ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു: പ്രധാനമന്ത്രി

നേരത്തെ ലോകബാങ്കില്‍ പ്രവര്‍ത്തിച്ചവരില്‍ ചിലര്‍ ഇപ്പോള്‍ ഇന്ത്യയുടെ റാങ്കിനെ സംശയത്തോടെയാണ് നോക്കിക്കാണുന്നതെന്നും പ്രധാനമന്ത്രി

Narendra Modi, Monsoon Session, Parliament, PM Modi, Opposition parties, ParliamentLok Sabha, Rajya Sabha

ന്യൂഡല്‍ഹി: ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി സമ്പ്രദായത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വിലയിരുത്തി ഭാവിയില്‍ നല്ലമാറ്റങ്ങള്‍ വരുത്തും. ബിസിനസ് സൗഹൃദരാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് ഉയര്‍ന്നത് ചിലര്‍ക്കു മനസിലാക്കാനായിട്ടില്ല. ലോകബാങ്കിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തില്‍ ഇന്ത്യയെ അനുമോദിക്കുന്നുണ്ട്. ഡല്‍ഹി പ്രവാസി ഭാരതീയ കേന്ദ്രയില്‍ നടത്തിയ ഇന്ത്യയുടെ വ്യവസായ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ബിസിനസ് സൗഹൃദമാകുന്നത് ജനങ്ങളുടെ ജീവിതത്തിനും ഏറെ സൗകര്യങ്ങള്‍ സമ്മാനിക്കും. പരിഷ്‌കരണം, പ്രവര്‍ത്തനം, പരിവര്‍ത്തനം എന്നതാണ് സര്‍ക്കാര്‍ നിലപാട്. അതുവഴി രാജ്യം മുന്നോട്ടു കുതിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അറിവ് അടിസ്ഥാനമാക്കി, കഴിവു വികസിപ്പിച്ച്, സാങ്കേതികതയുടെ സഹായത്തോടെ മുന്നേറുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയുടേത്. ലോകബാങ്ക് റിപ്പോര്‍ട്ടു പ്രകാരം രാജ്യാന്തര മത്സരക്ഷമതാ സൂചികയില്‍ 30 സ്ഥാനങ്ങള്‍ മുകളിലേക്കു കയറിക്കഴിഞ്ഞു ഇന്ത്യ. ബിസിനസ് സൗഹൃദരാജ്യങ്ങളില്‍ നൂറാം സ്ഥാനത്താണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നേരത്തെ ലോകബാങ്കില്‍ പ്രവര്‍ത്തിച്ചവരില്‍ ചിലര്‍ ഇപ്പോള്‍ ഇന്ത്യയുടെ റാങ്കിനെ സംശയത്തോടെയാണ് നോക്കിക്കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചതിനുള്ള മറുപടിയാണ് മോദി തൊടുത്തത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India gst narendra modi world bank