ന്യൂഡൽഹി: ഇന്ത്യയിൽ ബോയിങ് മാക്സ്-737 വിമാന സർവീസ് നിർത്തി വയ്ക്കാൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. രൂപഘടനയിൽ ആവശ്യമായ മാറ്റംവരുത്തി സുരക്ഷ ഉറപ്പാക്കുംവരെ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി നൽകേണ്ടതില്ലെന്നാണ് തീരുമാനം. യൂറോപ്പിലാകെ ബോയിങ് വിമാന സർവീസ് നിർത്തി വയ്ക്കാൻ യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) ഉത്തരവിറക്കിയതിനുപിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി.

Read: എത്യോപ്യയില്‍നിന്ന് കെനിയയിലേക്ക് 149 യാത്രക്കാരുമായി പറന്ന വിമാനം തകര്‍ന്നുവീണു

എതോപ്യയിൽ ബോയിങ് 737 മാക്സ് വിമാനം തകർന്ന് 157 പേർ മരിച്ചതോടെയാണ് വിമാനത്തിന്റെ സുരക്ഷയെ കുറിച്ച് ലോകമാകെ ആശങ്ക ഉയർന്നത്. ഇന്ത്യയിൽ സ്‌പൈസ് ജെറ്റും ജെറ്റ് എയർവെയ്സുമാണ് ബോയിങ് 737 മാക്സ് വിമാന സർവീസ് നടത്തുന്നത്. വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് ഇറക്കിയതോടെ തങ്ങളുടെ 737 മാക്സ് വിമാനങ്ങളുടെ 5 സർവീസും ജെറ്റ് നിർത്തിവച്ചു.

Read: എത്യോപ്യന്‍ വിമാന അപകടം; കൊല്ലപ്പെട്ടവരില്‍ നാല് ഇന്ത്യക്കാരും

എതോപ്യൻ അപകടത്തെ തുടർന്ന് യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ, സിംഗപ്പൂർ, ജർമ്മനി, മലേഷ്യ, ഒമാൻ എന്നീ രാജ്യങ്ങളും 737 മാക്സ് വിമാന സർവീസ് നിർത്തിവച്ചിരുന്നു. അഞ്ചു മാസത്തിനിടെ രണ്ടാമത്തെ അപകടമാണ് കഴിഞ്ഞ ഞായറാഴ്ച എതോപ്യയിലുണ്ടായത്. വിമാനം ടേക്ക് ഓഫ് ചെയ്ത് അധികം വൈകും മുൻപാണ് തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 157 പേരും കൊല്ലപ്പെട്ടു. കഴിഞ്ഞ ഒക്ടോബറിൽ 737 മാക്സ് വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകം തകർന്നു വീണിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ