ബുലന്ദ്ഷഹര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍സനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്കയ്ക്ക് ഈ അടുത്താണ് ട്രംപിനെ കിട്ടിയതെങ്കിലും രണ്ടര വര്‍ഷം മുമ്പ് ഇന്ത്യയ്ക്ക് ലഭിച്ച ട്രംപാണ് മോദിയെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഖുര്‍ജ നഗരത്തിലെ സര്‍ക്കാര്‍ പോളിടെക്നിക് ഗ്രൗണ്ടില്‍ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അമേരിക്കയ്ക്ക് അടുത്തിടെയാണ് ഡോണള്‍ഡ് ട്രംപിനെ ലഭിച്ചത്. എന്നാല്‍ രണ്ടരവര്‍ഷം നേരത്തെ ഇന്ത്യയ്ക്ക് മോദിയുടെ രൂപത്തില്‍ ട്രംപിനെ ലഭിച്ചു.’ അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം കാരണം ജനങ്ങള്‍ മുഴുവന്‍ ദുരിതത്തിലായെന്ന് പറഞ്ഞ രാഹുല്‍ കര്‍ഷകര്‍ക്ക് വളവും വിത്തും വാങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. നിരവധി പേര്‍ക്കാണ് നീണ്ട ബാങ്ക് ക്യൂവില്‍ നിന്ന് ജീവന് പോയത്. എന്നാല്‍ ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.
ഖൂര്ജയില് ഉണ്ടാക്കുന്ന കരകൗശല വസ്തുക്കള്‍ ‘ഖൂര്ജയില് നിര്‍മ്മിച്ചത്’ എന്ന് അച്ചടിച്ച് വരണമെന്നും ‘ഇന്ത്യയില്‍ നിര്‍മ്മിച്ചത്’ എന്ന ലേബല്‍ ഇല്ലാതാക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.