ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് താഴ്ന്നത് ഞെട്ടിക്കുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍. റാങ്കിങ്ങിന് ഉപയോഗിക്കുന്ന രീതി അശാസ്ത്രീയമാണെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു.
116 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പുതിയ ആഗോള പട്ടിണി സൂചിക(ജിഎച്ച്‌ഐ)യില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവര്‍ഷം 94 -ാം സ്ഥാനത്തായിരുന്നു. അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവയ്ക്കു പിന്നിലാണ് നിലവില്‍ ഇന്ത്യ.
റിപ്പോര്‍ട്ടിനെതിരെ രൂക്ഷമായി പ്രതികരിച്ച വനിതാ ശിശു വികസന മന്ത്രാലയം, പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അനുപാതം അടിസ്ഥാനമാക്കിയുള്ള ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ)എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലുള്ള ആഗോള പട്ടിണി റിപ്പോര്‍ട്ട് 2021 ഇന്ത്യയുടെ റാങ്ക് കുറച്ചതായി കണ്ടെത്തിയത് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു. ഇത് അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യവും വസ്തുതകളും ഇല്ലാത്തതുമാണ. കണക്കാക്കുന്ന രീതിയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ അടങ്ങിയതുമാണെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.
ആഗോള പട്ടിണി റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണ ഏജന്‍സികളായ കണ്‍സേണ്‍ വേള്‍ഡ് വൈഡ്, വെല്‍റ്റ് ഹംഗര്‍ഹില്‍ഫ് എന്നിവര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ലെന്നു മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പട്ടിണി സൂചിക കണക്കാക്കാന്‍ എഫ്എഒ ഉപയോഗിക്കുന്ന രീതി അശാസ്ത്രീയമാണെന്നും മന്ത്രാലയം പറഞ്ഞു.
Also Read: ഛത്തീസ്ഗഡിൽ തീർത്ഥാടകർക്ക് നേർക്ക് കാർ ഇടിച്ചുകയറി, ഒരാൾ കൊല്ലപ്പെട്ടു, 16 പേർക്ക് പരിക്ക്