scorecardresearch

ട്രംപിന്റെ താരിഫ് ഭീഷണി; ചൈനീസ് പ്രൊഫഷണലുകൾക്ക് വിസ ചട്ടങ്ങളിൽ ഇളവ് നൽകി ഇന്ത്യ

2020-ലെ ഗൽവാൻ അതിർത്തി സംഘർഷത്തിന് ശേഷം ചൈനീസ് പൗരന്മാർക്ക് ഇന്ത്യ കടുത്ത വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു

2020-ലെ ഗൽവാൻ അതിർത്തി സംഘർഷത്തിന് ശേഷം ചൈനീസ് പൗരന്മാർക്ക് ഇന്ത്യ കടുത്ത വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു

author-image
WebDesk
New Update
modi xping

ചൈനീസ് പ്രൊഫഷണലുകൾക്ക് വിസ ചട്ടങ്ങളിൽ ഇളവ് നൽകി ഇന്ത്യ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത ഇറക്കുമതി ചുങ്കങ്ങൾക്ക് പിന്നാലെ, അയൽരാജ്യമായ ചൈനയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ചൈനീസ് പ്രൊഫഷണലുകൾക്കുള്ള വിസ നടപടികൾ ഇന്ത്യ ലഘൂകരിച്ചു. വിസ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ഉദ്യോഗസ്ഥതല പരിശോധനകളുടെ ഒരു ഘട്ടം ഒഴിവാക്കിയതായും നടപടിക്രമങ്ങൾ വേഗത്തിലാക്കിയതായും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

Advertisment

Also Read:വിമാന സർവ്വീസുകൾ മുടങ്ങിയ സംഭവം; ഇൻഡിഗോ സിഇഒയോട് നേരിട്ട് ഹാജരാകാൻ ഡിജിസിഎ നിർദേശം

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫും, റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം പിഴയും ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നിർണ്ണായക നീക്കം. പുതിയ തീരുമാനപ്രകാരം ബിസിനസ് വിസകൾ അനുവദിക്കുന്നതിനുള്ള സമയം ഒരു മാസത്തിൽ താഴെയായി (നാലാഴ്ചയ്ക്കുള്ളിൽ) കുറച്ചിട്ടുണ്ട്.

2020-ലെ ഗൽവാൻ അതിർത്തി സംഘർഷത്തിന് ശേഷം ചൈനീസ് പൗരന്മാർക്ക് ഇന്ത്യ കടുത്ത വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾക്ക് പുറമെ അധിക പരിശോധനകളും നിർബന്ധമാക്കിയിരുന്നു. ഈ അധിക പരിശോധനകളാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.

Also Read:ഇൻഡിഗോ പ്രതിസന്ധി; മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ നാല് ഉദ്യോഗസ്ഥരെ ഡിജിസിഎ പിരിച്ചുവിട്ടു

വിസ ലഭിക്കുന്നതിലെ കാലതാമസം കാരണം സാങ്കേതിക വിദഗ്ധരെ ലഭിക്കാതെ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് നിർമ്മാണ മേഖല കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ നാല് വർഷത്തിനിടെ വിസ നിയന്ത്രണങ്ങൾ മൂലം ഇലക്ട്രോണിക്‌സ് നിർമ്മാതാക്കൾക്ക് 15 ബില്യൺ ഡോളറിന്റെ (ഏകദേശം 1.2 ലക്ഷം കോടി രൂപ) ഉൽപ്പാദന നഷ്ടമുണ്ടായിട്ടുണ്ട്.ഇന്ത്യയുടെ നടപടിയെ 'പോസിറ്റീവ്' എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം തുടരുമെന്നും അവർ അറിയിച്ചു.

Also Read:ഇൻഡിഗോ പ്രതിസന്ധി തുടരുന്നു; പെരുവഴിയിലായി യാത്രക്കാർ, ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകി

ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം ചൈന സന്ദർശിക്കുകയും പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകളും പുനരാരംഭിച്ചു.സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും, ഇന്ത്യയിൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും ഇന്ത്യൻ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്‌സ് അസോസിയേഷൻ തലവൻ പങ്കജ് മൊഹിന്ദ്രൂ പ്രതികരിച്ചു.

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾക്കിടയിലും, വിദേശ നിക്ഷേപം വർദ്ധിപ്പിക്കാനും ചൈനയുമായുള്ള ബിസിനസ്സ് ബന്ധം മെച്ചപ്പെടുത്താനും ഇന്ത്യ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെ വിലയിരുത്തുന്നത്.

Read More: മുൻ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു; വിടവാങ്ങിയത് 90-ാം വയസിൽ

India China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: