ന്യൂഡല്‍ഹി: ആദ്യ ഇന്ത്യന്‍ ഇന്‍ട്രാനാസല്‍ കോവിഡ് വാക്‌സിന്‍ ഭാരത് ബയോടെക്കിന്റെ inCOVACC കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ചേര്‍ന്ന് പുറത്തിറക്കി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മാണ്ഡവ്യയുടെ വസതിയില്‍ വച്ചായിരുന്നു വാക്‌സിന്‍ പുറത്തിറക്കിയത്.
ഡിസംബറില്‍, ഭാരത് ബയോടെക് ഇന്‍ട്രാനാസല്‍ വാക്സിന്‍ സര്‍ക്കാര്‍ സംഭരണത്തിനായി ഒരു ഡോസിന് 325 രൂപയ്ക്കും സ്വകാര്യ വാക്സിനേഷന്‍ സെന്ററുകള്‍ക്ക് 800 രൂപയ്ക്കും വില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.മൂക്കിലൂടെ നല്‍കുന്ന ഈ വാക്‌സിന്‍ ഇീണകച വെബ്‌സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി നിങ്ങള്‍ക്ക് ബുക്ക് ചെയ്യാനാകും. സ്വകാര്യ ആശുപത്രികളിലും ഇത് ലഭ്യമാക്കും.
iNCOVACC (ബിബിവി154) പ്രീ-ഫ്യൂഷന്‍ സ്റ്റെബിലൈസ്ഡ് സ്‌പൈക്ക് പ്രോട്ടീനുള്ള ഒരു റീകോമ്പിനന്റ് റെപ്ലിക്കേഷന്‍ ഡിഫിഷ്യന്റ് അഡെനോവൈറസ് വെക്റ്റര്‍ വാക്സിനാണ്. ഈ വാക്സിന്‍ കാന്‍ഡിഡേറ്റ് I, II, III ഘട്ടങ്ങളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വിജയകരമായ ഫലങ്ങളോടെ വിലയിരുത്തപ്പെട്ടയാണ് കമ്പനി അവകാശപ്പെടുന്നത്.
iNCOVACC-നെ പ്രാഥമിക ഡോസ് ഷെഡ്യൂളായും കോവാക്‌സിന്‍ അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിനേഷനുകള്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ഭാരത് ബയോടെക് കൊവിഡ് നാസല്‍ വാക്‌സിന്‍ ബൂസ്റ്ററായി നല്‍കാം. നവംബറില്‍ ഭാരത് ബയോടെക്കിന്റെ നാസല്‍ വാക്‌സിന്‍, ബിബിവി154, ബൂസ്റ്റര്‍ ഡോസായി മുതിര്‍ന്നവര്‍ക്കിടയില്‍ നിയന്ത്രിത അടിയന്തര ഉപയോഗത്തിന് നവംബറില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയിരുന്നു.