സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിപ്രി) പുറത്തുവിട്ട രാജ്യങ്ങളുടെ പ്രതിരോധമേഖലയിലെ ധനവിനിയോഗത്തിന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. 2016-17 കാലയളവില്‍ 55.9 ദശലക്ഷം ഡോളര്‍
പ്രതിരോധമേഖലയില്‍ വിനിയോഗിച്ചുകൊണ്ട് ഇന്ത്യ പട്ടികയില്‍ അഞ്ചാമത് എത്തിയിരിക്കുന്നത്.

2017-18 കാലയിളവിലെ ബജറ്റ് 3,59,854.12രൂപയാണ് (53.5 ദശലക്ഷം ഡോളർ) പ്രതിരോധമേഖയില്‍ വകയിരുത്തിയിട്ടുളളത്. കഴിഞ്ഞവര്‍ഷം വകയിരുത്തിയതിലും 5.3 ശതമാനം കൂടുതലാണ് ഇത്തവണത്തെ ബജറ്റില്‍ ഉൾക്കൊളളിച്ചിട്ടുളളത്.  ഈ​ വ്യത്യാസം സൂചിപ്പിക്കുന്നത് കഴിഞ്ഞവർഷം ബജറ്റിൽ വകയിരുത്തിയതിനേക്കാൾ കൂടുതൽ​ തുക ഇന്ത്യ പ്രതിരോധമേഖലയിൽ ചെലവഴിച്ചുവെന്നാണ്. മൊത്തം ആഭ്യന്തരഉത്പാദനത്തിന്റെ (ജി ഡി പി) 2.14 ശതമാനമാണ് ഇത് വരിക. കേന്ദ്ര സര്‍ക്കാരിന്‍റെ ധനവിനിയോഗത്തില്‍ 16.76 ശതമാനവും പ്രതിരോധ വിഭാഗത്തിലാണ് പോവുന്നത്.ഇതില്‍ റവന്യൂ ചെലവായി 1,75,861 കോടി യൂപയും മൂലധന ചെലവായി 86,528.7 കോടിയും വരും.

അന്താരാഷ്ട്ര തലത്തില്‍ യു.എസ്, ചൈന, റഷ്യ, സൗദിഅറേബ്യ എന്നീ രാഷ്ട്രങ്ങളാണ് പ്രതിരോധ മേഖലയിലെ ധനവിനിയോഗത്തില്‍ മുന്നിലായുള്ളത്. ഇന്ത്യയുടെ അയല്‍ രാഷ്ട്രമായ പാകിസ്താന്‍ ആദ്യ പതിനഞ്ചില്‍ പോലും ഇടം പിടിക്കുന്നില്ല.

ഏപ്രില്‍ ഇരുപത്തിയാറിനു പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ ലോകമൊട്ടാകെ പ്രതിരോധ മേഖലയിലുള്ള ധനവിനിയോഗം 1,686 ദശലക്ഷത്തോടെ 0.4 ശതമാനം വര്‍ദ്ധിച്ചു എന്നാണ് പറയുന്നത്. 611 ദശലക്ഷം രൂപയും യുഎസ്സാണ് പട്ടികയില്‍ ഒന്നാമത്. 2015 നേക്കാള്‍ 1.7 ശതമാനം വളര്‍ച്ചയാണ് യുഎസ്സിന്‍റെ പ്രതിരോധ വിനിയോഗത്തില്‍ ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ വിനിയോഗത്തില്‍ 5.4 ശതമാനത്തിന്റെ വളര്‍ച്ചയാണ്. റഷ്യ 5.9 ശതമാനമായി പ്രതിരോധ ധനവിനിയോഗം ഉയര്‍ത്തികൊണ്ട് മൂന്നാമാതായിരുന്ന സൗദിഅറേബ്യയെ കടത്തിവെട്ടി. സൗദിഅറേബ്യ 63.7 ദശലക്ഷത്തോടെ 30 ശതമാനത്തിന്‍റെ വെട്ടിച്ചുരുക്കലാണ് പ്രതിരോധമേഖലയില്‍ നടത്തിയത്. ഇന്ത്യയില്‍ 2015-16 വര്‍ഷത്തേതിനേക്കാള്‍ 8.5 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് 16-17 വരുത്തിയത്.

പ്രതിരോധ മേഖലയിലെ ആകെ ചെലവിടുന്നതിന്‍റെ 73 ശതമാനവും യുഎസ്എ, ചൈന, റഷ്യ, സൗദിഅറേബ്യ, ഇന്ത്യ, ഫ്രാന്‍സ്, യുകെ, ജപ്പാന്‍, ജര്‍മ്മനി, ദക്ഷിണ കൊറിയ എന്നീ പത്തു രാഷ്ട്രങ്ങളാണ് വിനിയോഗിക്കുന്നത്. പട്ടികയില്‍ രണ്ടു മുതല്‍ ഒമ്പതുവരെ സ്ഥാനത്തുള്ള രാഷ്ട്രങ്ങളുടെ ധനവിനിയോഗത്തിന്‍റെ ആകെ തുകയേക്കാള്‍ കൂടുതലാണ് ഒന്നാം സ്ഥാനത്തുള്ള യുഎസ് മാത്രമായി ചെലവിടുന്നത് എന്നതാണ് സിപ്രി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ