Latest News

ഇന്ത്യയിൽ 1970 മുതൽ 2019 വരെ 117 ചുഴലിക്കാറ്റുകൾ, ജീവൻ നഷ്ടമായത് 40,000 പേർക്ക്: പഠനം

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ ചുഴലിക്കാറ്റ് മൂലമുള്ള മരണങ്ങളിൽ കാര്യമായ കുറവ് വന്നതായി പഠനത്തിൽ കണ്ടെത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കലാവസ്ഥാ പ്രവചനങ്ങൾ മെച്ചപ്പെട്ടതും മരണനിരക്ക് കുറയുന്നതിന് കാരണമായതായി പഠനത്തിൽ ചൂണ്ടികാണിക്കുന്നു.

cyclones in India, ചുഴലിക്കാറ്റ്, India Meteorological Department,ഐഎംഡി, കാലാവസ്ഥാ വകുപ്പ്, Cyclones Yaas Updates, Cyclone Tauktae, ie malayalam, ഐഇ മലയാളം

കഴിഞ്ഞ 50 വർഷത്തിനിടയിൽ, 1970 മുതൽ 2019 വരെ ഇന്ത്യയിൽ 117 ചുഴലിക്കാറ്റുകൾ ഉണ്ടായെന്നും അതുമൂലം 40,000 പേർക്ക് ജീവൻ നഷ്ടമായെന്നും പഠനം. കഴിഞ്ഞ 10 വർഷത്തിൽ ചുഴലിക്കാറ്റ് മൂലമുണ്ടായ മരണങ്ങളിൽ കാര്യമായ കുറവുണ്ടായതായും പഠനത്തിൽ പറയുന്നു. ഈ കാലഘട്ടത്തിൽ 7,063 പ്രകൃതി ക്ഷോഭങ്ങളിൽ നിന്നായി 1,41,308 പേർ രാജ്യത്ത് കൊല്ലപ്പെട്ടു, ഇതിൽ 40,358 (28 ശതമാനം) ആളുകൾ ചുഴലിക്കാറ്റ് കാരണവും 65,130 (46 ശതമാനത്തിലധികം പേർ) വെള്ളപൊക്കം കാരണവുമാണ് മരിച്ചത് എന്ന് പഠനത്തിൽ പറയുന്നു.

ഭൂമി ശാസ്ത്ര മന്ത്രാലയത്തിലെ സെക്രട്ടറി എം. രാജീവൻ, ശാത്രജ്ഞരായ കമൽജിത് റായ്, എസ് എസ് റായ്, ആർ. കെ ഗിരി, എ.പി ഡിമ്രി എന്നിവരുമായി ചേർന്ന് തയ്യാറാക്കി ഈ വർഷം ആദ്യം പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഈ കണ്ടെത്തലുകൾ.

ഈ മാസമാദ്യം, പടിഞ്ഞാറൻ തീരത്ത് രൂപപ്പെട്ട് ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച അതിതീവ്ര ചുഴലിക്കാറ്റ് ‘ടൗട്ടെ’ വലിയ രീതിയിൽ നാശം വിതക്കുകയും 50 പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്ക് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിശക്തമായ ചുഴലിക്കാറ്റ് ‘യാസ്’ പശ്ചിമ ബംഗാൾ, ഒഡിഷ തീരങ്ങളിൽ കനത്ത നാശം വിതച്ചാണ് കടന്നു പോയത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ ചുഴലിക്കാറ്റ് മൂലമുള്ള മരണങ്ങളിൽ കാര്യമായ കുറവ് വന്നതായി പഠനത്തിൽ കണ്ടെത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കലാവസ്ഥാ പ്രവചനങ്ങൾ മെച്ചപ്പെട്ടതും മരണനിരക്ക് കുറയുന്നതിന് കാരണമായതായി പഠനത്തിൽ ചൂണ്ടികാണിക്കുന്നു.

1971ൽ ബംഗാൾ ഉൾക്കടലിൽ സെപ്റ്റംബർ അവസാനം മുതൽ നവംബർ ആദ്യം വരെ ആറ് ആഴ്ചകളിൽ നാല് ചുഴലിക്കാറ്റുകൾ ഉണ്ടായതായി പഠനത്തിൽ പറയുന്നു. ഇതിൽ ഒക്ടോബർ 30ന് ഒഡിഷ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റാണ് കനത്ത നാശം വിതച്ചത്. 10,000 പേർക്ക് ആ ചുഴലിക്കാറ്റിൽ ജീവൻ നഷ്ടമാകുകയും പത്തുലക്ഷത്തിലധികം പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു എന്ന് പഠനത്തിൽ പറയുന്നു.

1977ൽ ബംഗാൾ ഉൾക്കടലിൽ നവംബറിൽ വീശിയടിച്ച അതിതീവ്ര ചുഴലിക്കാറ്റായ ചിരള ചുഴലിക്കാറ്റിൽ 10000 പേർ കൊല്ലപ്പെട്ടെന്നും 2.5 കോടിയിലതികം രൂപയുടെ നഷ്ടം സംഭവിച്ചെന്നും പഠനത്തിൽ പറയുന്നു. 200 കിലോമീറ്റർ വേഗതയിലാണ് അന്ന് ചുഴലിക്കാറ്റ് വീശിയത്.ആന്ധ്രാ തീരങ്ങളിൽ 5 മീറ്ററോളം ഉയരത്തിലുള്ള തിരമാലകൾക്കും ഇത് കാരണമായി.

Read Also: സൂപ്പർ മൂണും പൂർണ ചന്ദ്രഗ്രഹണവും; ചിത്രങ്ങൾ കാണാം

1970 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ മാത്രം 20,000 മരണങ്ങൾ ചുഴലിക്കാറ്റ് മൂലമുണ്ടായി. എന്നാൽ കാലവർഷത്തിന് മുൻപ് ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്ന രീതി ഉണ്ടായിട്ടും, കഴിഞ്ഞ പതിറ്റാണ്ടിൽ (2010,2019) ചുഴലിക്കാറ്റ് മൂലമുള്ള മരണങ്ങൾ അതിനു മുന്നത്തെ കാലയളവിനെ അപേക്ഷിച്ച് 88 ശതമാനം കുറഞ്ഞുവെന്ന് പഠനത്തിൽ പറയുന്നു.

കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥാ പ്രവചനങ്ങളിൽ വന്ന മാറ്റങ്ങളാണ് മരണ നിരക്ക് കുറക്കാൻ കാരണമായതെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃതുഞ്ജയ് മോഹപത്ര പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ ഇത്തരം സാഹചര്യങ്ങളോടുള്ള പ്രതികരണത്തിൽ കാര്യമായ മാറ്റം വന്നു. താഴ്ന്ന സ്ഥലങ്ങളിലുള്ളവരെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ വേഗം തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ തുടങ്ങി.അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന ഇടിവെട്ടും മഴയുമെല്ലാം മരണങ്ങൾക്ക് കാരണമാകാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India faced 117 cyclones from 1970 2019 over 40000 lives lost study

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express