scorecardresearch

എല്ലാ കരാറുകളുടെയും മാതാവ്; ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ നിർമ്മാണ-സേവന മേഖലകൾക്ക് കരുത്താകുമെന്ന് മോദി

കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-ഇയു ഉച്ചകോടിയിൽ ഉണ്ടാകും

കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-ഇയു ഉച്ചകോടിയിൽ ഉണ്ടാകും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
India EU Trade Talks Updates

India- EU Trade Talks Updates

ബെതുൽ (ഗോവ): ഇന്ത്യയും യൂറോപ്യൻ യൂണിയനും  തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ രാജ്യത്തെ നിർമ്മാണ മേഖലയ്ക്കും സേവന മേഖലയ്ക്കും വലിയ ഉണർവ് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Advertisment

Also Read:ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ;ചർച്ചകൾ വിജയം, ഇന്ന് ഔദ്യോഗിക പ്രഖ്യാപനം

ലോകം ഉറ്റുനോക്കുന്ന ഏറ്റവും വലിയ വ്യാപാര കരാറുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ നീക്കം, ആഗോള തലത്തിൽ ഇന്ത്യയിലുള്ള ബിസിനസ്സ്-നിക്ഷേപ സാധ്യതകളിൽ വലിയ വിശ്വാസം ഉറപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോവയിൽ നടന്ന ഇന്ത്യ എനർജി വീക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-ഇയു ഉച്ചകോടിയിൽ ഉണ്ടാകും.

" ലോകം ഈ കരാറിനെ എല്ലാ കരാറുകളുടെയും മാതാവ്' (Mother of all deals) എന്നാണ് വിശേഷിപ്പിക്കുന്നത്. 140 കോടി ഇന്ത്യക്കാർക്കും യൂറോപ്പിലെ ദശലക്ഷക്കണക്കിന് ജനങ്ങൾക്കും ഇത് വലിയ അവസരങ്ങൾ തുറന്നുനൽകുന്നു. ലോകത്തെ രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകൾ തമ്മിലുള്ള ഐക്യത്തിന്റെ മികച്ച ഉദാഹരണമാണിത്. ലോക ജിഡിപിയുടെ ഏകദേശം 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും ഈ കരാറിന്റെ പരിധിയിൽ വരുന്നു."-മോദി പറഞ്ഞു.

Also Read: ഇന്ത്യയിലെ നിപാ ബാധ: ഏഷ്യൻ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കർശന പരിശോധന പുനരാരംഭിച്ചു

യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾക്ക് പുറമെ ഇന്ത്യ-ഇയു കരാർ കൂടി വരുന്നതോടെ ആഗോള വിതരണ ശൃംഖലയിൽ  ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള ഇരുപക്ഷത്തിന്റെയും പ്രതിബദ്ധത ഈ കരാറിലൂടെ കൂടുതൽ ദൃഢമാകുമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ഇന്ത്യയിലെ വസ്ത്ര-ആഭരണ-തുകൽ നിർമാണ മേഖലകൾക്ക് ഈ കരാർ വൻ നേട്ടമുണ്ടാക്കി നൽകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമേ സമുദ്ര വിഭവങ്ങൾ,പാദരക്ഷകൾ, സ്‌പോർട്‌സ് ഗുഡ്‌സ് തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകൾക്കും കരാർ കരുത്താകും. യൂറോപ്യൻ യൂണിയന്റെ താൽപ്പര്യം കണക്കിലെടുത്ത് ഓട്ടോമൊബൈൽ, മദ്യം തുടങ്ങിയ മേഖലകൾ ഇന്ത്യ ഭാഗികമായി തുറന്നുനൽകിയേക്കും.

Also Read: ഗാസ സമാധാന ദൗത്യം: നരേന്ദ്ര മോദിയെ 'ബോർഡ് ഓഫ് പീസിലേക്ക്' ക്ഷണിച്ച് ഡോണാൾഡ് ട്രംപ്

പതിറ്റാണ്ടുകളായുള്ള ചർച്ചകൾക്കൊടുവിലാണ് ഈ കരാർ യാഥാർത്ഥ്യമാകുന്നത്. 2007-ൽ ചർച്ചകൾ ആരംഭിച്ചെങ്കിലും വാഹന വിപണിയിലെ തർക്കങ്ങളെത്തുടർന്ന് 2013-ൽ ഇത് നിർത്തിവെച്ചിരുന്നു. പിന്നീട് ആഗോള തലത്തിലെ സാമ്പത്തിക മാറ്റങ്ങളും ചൈനയുടെ വ്യാപാര ആധിപത്യം ഉയർത്തുന്ന വെല്ലുവിളികളും കണക്കിലെടുത്താണ് ചർച്ചകൾ പുനരാരംഭിച്ചത്.

Read More: ഇന്ത്യ-യുഎസ് ബന്ധം ചരിത്രപരം; റിപ്പബ്ലിക് ദിനാശംസയുമായി ട്രംപ്

European Union India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: