scorecardresearch

രാജ്യത്ത് 90 ലക്ഷം തൊഴിലവസരങ്ങള്‍ കുറഞ്ഞതായി പഠനം

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പ്രൊഫസറായ സന്തോഷ് മെഹ്റോത്രയും പഞ്ചാബ് കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപിക ജജതി കെ.പരിദയും ചേര്‍ന്നാണു പഠനം നടത്തിയത്

Employment falls, തൊഴിലവസര ഇടിവ്, India job rate, ഇന്ത്യയുടെ തൊഴിൽ നിരക്ക്, Azim Premji University, അസിം പ്രേംജി സര്‍വകലാശാല, Centre of Sustainable Employment, സെന്റര്‍ ഓഫ് സസ്റ്റെയ്‌നബിള്‍ എംപ്ലോയ്മെന്റ്, Unemployment India data, Employment data India, India jobs data, Santosh Mehrotra, സന്തോഷ് മെഹ്റോത്ര, Jajati K Parida, ജജതി കെ.പരിദ, Academic paper on employment, IE Malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: കഴിഞ്ഞ ആറുവര്‍ഷത്തിനിടെ രാജ്യത്ത് 90 ലക്ഷം തൊഴിലവസരങ്ങള്‍ കുറഞ്ഞതായി പഠനം. അസിം പ്രേംജി സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് സസ്റ്റെയ്‌നബിള്‍ എംപ്ലോയ്മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2011-12 നും 2017-18 നുമിടയില്‍ രാജ്യത്തു 90 ലക്ഷം തൊഴില്‍ കുറഞ്ഞുവെന്നാണു
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഇക്കണോമിക്‌സ് പ്രൊഫസറായ സന്തോഷ് മെഹ്റോത്രയും പഞ്ചാബ് കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപിക ജജതി കെ.പരിദയും ചേര്‍ന്നു നടത്തിയ പഠനം വ്യക്തമാക്കുന്നത്.

കാര്യത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണു തൊഴിലവസരങ്ങളുട കാര്യത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഹിമാന്‍ഷു പോലുള്ളവര്‍ ഇക്കാര്യം നേരത്തെ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച ആദ്യ ഔദ്യോഗിക പ്രബന്ധമാണ് സന്തോഷ് മെഹ്റോത്രയുടെയും ജജതി കെ.പരിദയുടെയും.

Read Also: രാജ്യത്തെ തൊഴിൽ സാഹചര്യവും സാമ്പത്തികാവസ്ഥയും മോശമെന്ന് ആർബിഐ സർവേ റിപ്പോർട്ട്

രാജ്യത്തെ 24 ദശലക്ഷം തൊഴിലസരങ്ങള്‍ വര്‍ധിച്ചതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി നിയോഗിച്ച ലവീഷ് ഭണ്ഡാരിയും അമരേഷ് ദുബെയും ചേര്‍ന്ന് അടുത്തിടെ നടത്തിയ പഠനം അവകാശപ്പെട്ടിരുന്നു. 2011-12ലെ 433 ദശലക്ഷത്തില്‍നിന്ന് 2017-18ല്‍ 457 ദശലക്ഷമായി തൊഴിലവസരങ്ങള്‍ ഉയര്‍ന്നുവെന്നായിരുന്നു ഇവരുടെ പഠനം വ്യക്തമാക്കിയിരുന്നത്. അതേസമയം 2011-12ല്‍ 474 ദശലക്ഷമുണ്ടായിരുന്ന തൊഴിലവസരങ്ങള്‍ 2017-18 ല്‍ 465 ദശലക്ഷമായി കുറഞ്ഞുവെന്നാണുസന്തോഷ് മെഹ്റോത്രയും ജജതി കെ.പരിദയും ചേര്‍ന്നു നടത്തിയ പഠനത്തില്‍ പറയുന്നത്.

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഹിമാന്‍ഷു ഓഗസ്റ്റ് ഒന്നിനു മിന്റിലെഴുതിയ ലേഖനത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ രാജ്യത്ത് 1.5 കോടി തൊഴിലവസരങ്ങള്‍ കുറഞ്ഞതായി അഭിപ്രായപ്പെട്ടിരുന്നു. 2011-12 ലെ 472.5 ദശലക്ഷത്തില്‍നിന്നു തൊഴിലവസരങ്ങള്‍ 2017-18ല്‍ 457 ദശലക്ഷമായി കുറഞ്ഞു. അതായത്, ഓരോ വര്‍ഷവും 2.6 ദശലക്ഷം തൊഴിലുകള്‍ നഷ്ടപ്പെട്ടുവെന്നു ഹിമാന്‍ഷു ലേഖനത്തില്‍ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India employment rate study azim premji university