ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. 2019 ജനുവരി 1 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുക. 188 അംഗരാജ്യങ്ങളുടെ വോട്ടുകള്‍ നേടിയാണ് ഏഷ്യ പസഫിക് മേഖലയില്‍ നിന്നും ഇന്ത്യ അംഗത്വം നേടിയത്. 193 അംഗരാജ്യങ്ങള്‍ക്കിടയില്‍ നടന്ന രഹസ്യ വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. അംഗത്വം ലഭിക്കാൻ കുറഞ്ഞത് 97 വോട്ടുകളാണ് രാജ്യങ്ങൾക്കു വേണ്ടത്.

ആകെ 47 അംഗരാജ്യങ്ങളാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൌണ്‍സിലില്‍ ഉളളത്. ഇതില്‍ ഒഴിവുള്ള 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏഷ്യ പസഫിക് മേഖലയിൽനിന്ന് ഇന്ത്യയ്ക്കു പുറമെ ബഹ്റൈൻ, ബംഗ്ലദേശ്, ഫിജി, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും അംഗത്വത്തിനായി ശ്രമിച്ചിരുന്നു. 2017 ഡിസംബറിലാണ് ഇന്ത്യയുടെ കാലാവധി കഴിഞ്ഞിരുന്നത്.

തുടര്‍ച്ചയായ രണ്ട് തവണ അംഗമായാല്‍ ഉടന്‍ തന്നെ വീണ്ടും മത്സരിക്കാനാകില്ലെന്ന വ്യവസ്ഥയെ തുടര്‍ന്നാണ് ഇന്ത്യയുടെ അംഗത്വമെടുക്കല്‍ നീണ്ടുപോയത്.നേട്ടത്തിൽ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീൻ ട്വീറ്റ് ചെയ്തു. ട്വീറ്റ് നെറ്റ്‍വര്‍ക്കില്‍ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയതും ഇന്ത്യയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ