ജനീവ: യുഎൻ രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ. യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗമല്ലാത്തവരെ തിരഞ്ഞെടുക്കാനാണ് വോട്ടിങ് നടന്നത്. തിരഞ്ഞെടുപ്പിൽ 184 വോട്ടുകൾ ഇന്ത്യയ്‌ക്ക് ലഭിച്ചു. 193 അംഗ കൗണ്‍സിലിലാണ് ഇന്ത്യയ്‌ക്ക് ഇത്ര വോട്ട് ലഭിച്ചത്. സാധുവായ വോട്ടുകളുടെ എണ്ണം 192 ആയിരുന്നു.

ഇത് എട്ടാം തവണയാണ് യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയ്‌ക്കു പുറമേ മെക്‌സികോ, നോർവേ, അയർലൻഡ് എന്നീ രാജ്യങ്ങളും രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിജയിക്കാൻ വേണ്ടിയിരുന്നത് 12 വോട്ടുകൾ ആയിരുന്നു. എന്നാൽ, ഇന്ത്യയ്‌ക്ക് 184 വോട്ടുകൾ ലഭിച്ചു. തിരഞ്ഞെടുപ്പിൽ കാനഡ പരാജയപ്പെട്ടു. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കാനഡയ്‌ക്ക് സാധിച്ചില്ല.

Read Also: Horoscope Today June 18, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

2021-22 വർഷത്തിൽ യുഎൻ രക്ഷാസമിതി അംഗമായി ഇന്ത്യ തുടരും. ഏഷ്യാ- പസിഫിക് വിഭാഗത്തിലെ അംഗത്തിനായുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നു ഇന്ത്യ. ആകെ 15 അംഗങ്ങളാണ് യുഎൻ രക്ഷാസമിതിയിലുള്ളത്. അമേരിക്ക, റഷ്യ, ചൈന, യുകെ, ഫ്രാൻസ് എന്നിവരാണ് രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ. ഇവർക്കൊപ്പം രക്ഷാസമിതിയിൽ ഇരിക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കും.

നേരത്തെ, 1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992,2011-2012 എന്നിങ്ങനെയുള്ള വർഷങ്ങളിൽ യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook