Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ

രണ്ട് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പ്ലാസ്മ ചികിത്സ നടത്താമെന്നായിരുന്നു കോവിഡ് ചികിത്സ രീതിയിൽ നിർദേശിച്ചിരുന്നത്

Plasma Therapy, Covid Treatment Protocol, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

ന്യൂഡൽഹി: കോവിഡ് ചികിത്സ മാർഗരേഖയിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി. കോവിഡ് ഭേദമായവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചു മറ്റുള്ളവർക്ക് രോഗമുക്തി നേടാൻ ഉപയോഗിക്കുന്ന രീതിയാണ് ഇത്. പ്ലാസ്മ തെറാപ്പി ഫലപ്രദം അല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഐസിഎംആറിന്റെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും നടപടി.

സാധാരണ ചികിത്സയുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന സാന്ദ്രതയുള്ള പ്ലാസ്മ മരണനിരക്ക് കുറയ്ക്കുന്നില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. “കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ രോഗമുക്തരായവരുടെ പ്ലാസ്മ അതിജീവനത്തിന്റെയോ, ആരോഗ്യ നിലയിൽ പുരോഗത്തിയോ കാണിക്കുന്നില്ല” ഗവേഷകർ പറഞ്ഞു.

ചൈനയിലും നെതർലൻഡ്‌സിലും സമാനമായ പഠനങ്ങൾ നടന്നിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് -19 രോഗികളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് പ്ലാസ്മ ചികിത്സ കൊണ്ട് കഴിയുന്നില്ലെന്നായിരുന്നു കണ്ടെത്തൽ.

Also Read: ഡിആർഡിഒയുടെ പുതിയ കോവിഡ് മരുന്ന്, 2-ഡിജി ശരീരത്തിൽ പ്രവർത്തിക്കുന്നതെങ്ങനെ?

രക്തത്തിലെ ചുവന്നതും വെളുത്തതുമായ രക്താണുക്കൾ, പ്ലേറ്റ്‌ലെറ്റുകൾ, മറ്റ് ഘടകങ്ങൾ എന്നിവ എടുത്തതിനുശേഷം അവശേഷിക്കുന്ന ദ്രാവക ഭാഗമാണ് പ്ലാസ്മ. അണുബാധയിൽ രോഗമുക്തി നേടുന്നവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്ലാസ്മ ആന്റിബോഡിയായി പരിഗണിക്കുന്നു. രോഗം ബാധിച്ചവരെ അണുവിമുക്തമാക്കുന്നതിനായാണ് ഇത് ഉപയോഗിക്കുന്നത്.

രണ്ട് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പ്ലാസ്മ ചികിത്സ നടത്താമെന്നായിരുന്നു കോവിഡ് ചികിത്സ രീതിയിൽ നിർദേശിച്ചിരുന്നത്. ഒന്ന് തുടക്കത്തിൽ ഉണ്ടാകുന്ന തീവ്രമല്ലാത്ത രോഗം, ആദ്യ ഏഴ് ദിവസത്തിനുള്ളിൽ ലക്ഷണം കാണിക്കുന്നവരിൽ. പക്ഷെ ഏഴ് ദിവസം കഴിഞ്ഞാൽ പ്ലാസ്മ ചികിത്സ അനുവദനീയമല്ല. രണ്ട്, സാന്ദ്രത കൂടുതലുള്ള പ്ലാസ്മ ലഭിക്കുന്ന സാഹചര്യത്തിൽ.

ഇന്ത്യയിൽ നടത്തിയ ഏറ്റവും വലിയ പ്ലാസ്മ പരീക്ഷണത്തിൽ കോവിഡ് ചികിത്സയിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് തെളിഞ്ഞിരുന്നു. കോവിഡ് രോഗം മൂർച്ഛിക്കുന്നത് കുറക്കുന്നതിലോ, മരണം തടയുന്നതിലോ പ്ലാസ്മയ്ക്ക് ബന്ധമില്ലെന്ന് കഴിഞ്ഞ ഒക്ടോബറിൽ ഐസിഎംആർ പുറത്തുവിട്ട റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India dropped plasma therapy from covid treatment after studies

Next Story
നാരദ കേസ്: മന്ത്രിമാർ ഉൾപ്പെടെയുള്ള തൃണമൂൽ നേതാക്കൾക്കു ജാമ്യംCBI narada case, Calcutta High Court, house arrest of TMC leaders, house arrest of TMC ministers, TMC leaders custody, Firhad Hakim, Subrata Mukherjee, Sovan Chatterjee, Madan Mitra,Trinamool Congress, tmc minister firhad hakim arrested, firhad hakim detained, firhad hakim cbi, CBI narada case arrest, cbi bengal, narada case news, madan mitra, subrata mukherjee, mamata banerjee, Kolkata, west bengal, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com