/indian-express-malayalam/media/media_files/uploads/2023/09/india-bloc.jpg)
സീറ്റ് പങ്കിടല്‍ സമയക്രമം, ജാതി സെന്‍സസ് 'ഇന്ത്യ'യില്‍ ഭിന്നിപ്പ്: സംയുക്ത വാര്‍ത്താസമ്മേളനം ഒഴിവാക്കി മമത|ഫൊട്ടോ;എഎന്‍ഐ
മുംബൈ: മുംബൈയില്‍ നടന്ന രണ്ട് ദിവസത്തെ 'ഇന്ത്യ' സഖ്യത്തിന്റെ യോഗത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ചെങ്കിലും സീറ്റ് പങ്കിടല്‍ കരാറിനുള്ള സമയക്രമം തീരുമാനിക്കാത്തതില്‍ പാര്‍ട്ടികള്‍ക്ക് അതൃപ്തി. ഇക്കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) അതൃപ്തി പ്രകടമാക്കിതെന്നാണ് റിപ്പേര്‍ട്ടുകള്‍. ആം ആദ്മി പാര്‍ട്ടി (എഎപി), രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), സമാജ്വാദി പാര്‍ട്ടി (എസ്പി), ജനതാദള്‍ (യുണൈറ്റഡ്) എന്നിവയുള്‍പ്പെടെ മറ്റ് ചില പാര്‍ട്ടികളും സീറ്റ് പങ്കിടല്‍ കരാര്‍ എത്രയും വേഗം തീരുമാനിക്കണമെന്ന് ആഗ്രഹിക്കുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി യോഗത്തിന് ശേഷം സഖ്യ നേതാക്കള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തില്ല. മമത ബാനര്‍ജിയും അനന്തരവനും ലോക്സഭാ എംപിയുമായ അഭിഷേക് ബാനര്‍ജിയും യോഗം അവസാനിച്ചയുടന്‍ വേദി വിട്ടു. മുതിര്‍ന്ന ടിഎംസി നേതാവ് ഡെറക് ഒബ്രിയാനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തില്ല. യോഗത്തില്‍, അഭിഷേകും ഒബ്രിയാനും കക്ഷികള്‍ക്ക് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം സീറ്റ് വിഭജനമാണെന്നും അത് ആദ്യം ഏറ്റെടുക്കണമെന്നും വാദിച്ചു.
'ഇന്ത്യ സഖ്യത്തില്‍' തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്, അതേസമയം സീറ്റ് വിഭജനം 'വേഗതയില്‍' തീരുമാനിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ സമയപരിധി നിശ്ചയിക്കേണ്ടതായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും സീറ്റ് വിഭജനത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന അഭിപ്രായമാണുള്ളത്. സീറ്റ് വിഭജന ചര്‍ച്ച എത്രയും വേഗം നടത്തണമെന്ന് കേജ്രിവാള്‍ വാദിച്ചതായാണ് വിവരം. പഞ്ചാബ്, കേരളം, പശ്ചിമ ബംഗാള്‍ ഒഴികെയുള്ള 545 സീറ്റുകളില്‍ 440 സീറ്റുകളിലും സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
കേരളത്തിലെയും പശ്ചിമ ബംഗാളിലെയും ഇന്ത്യയുടെ ഘടകകക്ഷികളായ ടിഎംസി, ഇടതുപക്ഷം, ബംഗാളിലെ കോണ്‍ഗ്രസ്, കേരളത്തിലെ ഇടതുപക്ഷം, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സഖ്യത്തിന്റെ പ്രമേയത്തില്‍ 'കഴിയുന്നത്രത്തോളം' എന്ന വാചകം ഉള്‍പ്പെടുത്തുന്നതിലേക്ക് നയിച്ചതെന്ന് വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഇന്ത്യാ ബ്ലോക്കിന്റെ മൂന്നാമത്തെ യോഗം - ആദ്യ രണ്ടെണ്ണം പട്നയിലും ബെംഗളൂരുവിലും നടന്നു - 'ഞങ്ങള്‍, ഇന്ത്യന്‍ പാര്‍ട്ടികള്‍, വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കഴിയുന്നിടത്തോളം ഒരുമിച്ച് മത്സരിക്കാന്‍ ഇതിനാല്‍ തീരുമാനിക്കുന്നു…' എന്ന പ്രമേയം പാസാക്കി. സെപ്തംബര്‍ അവസാനത്തോടെ സീറ്റ് വിഭജനം അന്തിമമാക്കാനും തയ്യാറെടുപ്പുകള്‍ ആരംഭിക്കാനും പാര്‍ട്ടികള്‍ സമ്മതിച്ചതായി യോഗത്തില്‍ പങ്കെടുത്ത ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. ''സെപ്റ്റംബര്‍ മധ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച,'' നേതാവ് പറഞ്ഞു.
'കേരളം ഭരിക്കുന്നത് ഇടതുമുന്നണിയും കോണ്‍ഗ്രസാണ് പ്രധാന പ്രതിപക്ഷവും. നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമുള്ള സീറ്റുകളില്‍ മത്സരിക്കരുതെന്ന് ഇടതുമുന്നണിയോട് ആവശ്യപ്പെടുക അസാധ്യമാണ്. സംസ്ഥാനത്ത് ബിജെപി സാന്നിധ്യമില്ല, കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മില്‍ പോരാട്ടമുണ്ടായാല്‍ അതിന്റെ ഗുണഭോക്താവ് ആത്യന്തികമായി ഇന്ത്യന്‍ മുന്നണിയായിരിക്കുമെന്നും ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
പശ്ചിമ ബംഗാളിലെ സീറ്റ് വിഭജനം സംബന്ധിച്ച് മമത ബാനര്‍ജിയും സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായതായി നേതാവ് സ്ഥിരീകരിച്ചു. 'രണ്ട് പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. സീറ്റ് വിഭജനം ബുദ്ധിമുട്ടായിരിക്കും, അതിനാല്‍ ഈ രണ്ട് പാര്‍ട്ടികളും പരസ്പരം മത്സരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു, ''നേതാവ് പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളില്‍ തന്റെ പാര്‍ട്ടി വീട്ടുവീഴ്ച കാണിക്കുമെന്നും എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യോഗത്തില്‍ പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹി സര്‍വീസ് നിയമത്തിനെതിരായ പാര്‍ട്ടിയുടെ പിന്തുണാ നിലപാടിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കേജ്രിവാള്‍ പ്രശംസിച്ചതിന് മറുപടിയായാണ് രാഹുല്‍ ഈ ഉറപ്പ് നല്‍കിയത്.
ജാതി സെന്‍സസിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ടിഎംസി
ഈ മാസാവസാനം നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഉന്നയിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടികളായ ആര്‍ജെഡി, ജെഡിയു, എസ്പി എന്നിവ യോഗത്തില്‍ ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. ജാതി സെന്‍സസ് നടത്തുന്ന വിഷയത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെ നീങ്ങാന്‍ കക്ഷികള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നു. എന്നിരുന്നാലും, അവരുടെ പാര്‍ട്ടിക്ക് അവരുടെ കാഴ്ചപ്പാട് ഉറപ്പിക്കാന്‍ കുറച്ച് സമയം ആവശ്യമാണെന്ന് മമത ബാനര്‍ജി പറഞ്ഞു.
പാര്‍ട്ടി ജാതി സെന്‍സസിന് എതിരല്ലെന്നും എന്നാല്‍ അതിലേക്ക് മതപരമായ നിറം കൊണ്ടുവരുന്നതിനെതിരെയാണെന്നും ടിഎംസി വൃത്തങ്ങള്‍ പറഞ്ഞു. ''ജാതി സെന്‍സസില്‍ മതപരമായ തിരിമറികളിലേക്ക് കടക്കാത്തിടത്തോളം കാലം ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ വിഷയം പഠിച്ച് മടങ്ങിവരും… പ്രത്യേക സമ്മേളനത്തിന് ഇനിയും കുറച്ച് സമയമുണ്ട്, ''ജാതി സെന്‍സസ് ആഹ്വാനത്തില്‍ മമത ബാനര്‍ജി വിയോജിപ്പ് രേഖപ്പെടുത്തിയോ എന്ന ചോദ്യത്തിന് ഒരു മുതിര്‍ന്ന ടിഎംസി നേതാവ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.