scorecardresearch

ഇന്ത്യൻ വിദ്യാർഥി നിർമ്മിച്ച കുഞ്ഞൻ ഉപഗ്രഹം നാസ വിക്ഷേപിച്ചു

കലാംസാറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിന് 64 ഗ്രാം മാത്രമാണ് ഭാരമുള്ളത്

കലാംസാറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിന് 64 ഗ്രാം മാത്രമാണ് ഭാരമുള്ളത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഇന്ത്യൻ വിദ്യാർഥി നിർമ്മിച്ച കുഞ്ഞൻ ഉപഗ്രഹം നാസ വിക്ഷേപിച്ചു

വാഷിംഗ്ടണ്‍: ഇന്ത്യൻ വിദ്യാർഥി നിർമ്മിച്ച ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം നാസ വിക്ഷേപിച്ചു.

Advertisment

തമിഴ്നാട്ടിലെ റിഫാത്ത് ഷാരൂഖ് എന്ന കൊച്ചു മിടുക്കൻ നിർമ്മിച്ച ഉപഗ്രഹമാണ് നാസ വിക്ഷേപിച്ചത്. "കലാംസാറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിന് 64 ഗ്രാം മാത്രമാണ് ഭാരമുള്ളത്. ആദ്യമായാണ് ഒരു ഇന്ത്യൻ വിദ്യാർഥിയുടെ പരീക്ഷണം നാസ ഏറ്റെടുത്ത് ബഹിരാകാശത്ത് എത്തിക്കുന്നത്. തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമമായ പല്ലപ്പട്ടിയിലാണ് റിഫാത്ത് ഷാരൂഖിന്‍റെ വീട്.

3.8 സെന്‍റിമീറ്റർ വലുപ്പമുള്ള ക്യൂബിനുള്ളിൽ ഒതുങ്ങുന്ന 64 ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് റിഫാത്ത് നിർമ്മിച്ചത്. നാസയും ഐ ഡൂഡിൾ ലേണിംഗും ചേർന്നു നടത്തിയ ക്യൂബ്സ് ഇൻ സ്പേസ് എന്ന മത്സരത്തിൽനിന്നാണ് റിഫാത്തിന്‍റെ ഉപഗ്രഹം തെരഞ്ഞെടുക്കപ്പെട്ടത്. വിദേശത്തും സ്വദേശത്തുമുള്ള വസ്തുക്കൾ ഇതിന്‍റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

Advertisment

ഡോ.എ.പി.ജെ അബ്ദുൾ കലാമിന്‍റെ ഓർമ്മയ്ക്കായാണ് കലാംസാറ്റ് എന്ന് ഉപഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. 3ഡി പ്രിന്‍റഡ് കാർബണ്‍ ഫൈബറിന്‍റെ പ്രവർത്തനം ബോധ്യപ്പെടുത്തുകയാണ് ഉപഗ്രഹത്തിന്‍റെ പ്രധാന ലക്ഷ്യം.

Abdul Kalam Nasa Isro India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: