Latest News

രാജ്യത്ത് 15,981 പുതിയ കോവിഡ് രോഗികൾ, 166 മരണം

രോഗമുക്തി നിരക്ക് 98.07 ശതമാനമായി ഉയർന്നു

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, ie malayalam

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 15,981 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 166 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3.40 കോടിയായി. ഇതുവരെ 4,51,980 പേർക്കാണ് കോവിഡിൽ ജീവൻ നഷ്ടമായത്.

നിലവിൽ 2.01 ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. ആകെ രോഗബാധിതരുടെ 0.60 ശതമാനമാണിത്. മറുവശത്ത് രോഗമുക്തി നിരക്ക് 98.07 ശതമാനമായി ഉയർന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 3.33 കോടി ആളുകൾ രോഗ മുക്തി നേടി.

97.23 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്. രാജ്യത്തെ വാക്സിനെടുക്കാൻ യോഗ്യതയുള്ള 73 ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 30 ശതമാനം പേർ രണ്ടു രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. ഒക്ടോബർ 19 ഓട് കൂടി 100 ഡോസ് എന്ന ലക്ഷ്യം കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ 22 ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം 30,000ൽ താഴെയാണ്. കഴിഞ്ഞ 111 ദിവസത്തിനടിയിൽ 50,000ൽ താഴെ പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളു.

Also Read: കനത്ത മഴ തുടരുന്നു, പലയിടങ്ങളിലും വെള്ളക്കെട്ട്; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India covid update october 16

Next Story
ജയിലില്‍നിന്ന് വീഡിയോ കോളില്‍ മാതാപിതാക്കളോട് സംസാരിച്ച് ആര്യന്‍ ഖാന്‍; മണി ഓര്‍ഡറായി 4,500 രൂപ ലഭിച്ചുAryan khan, drug case, drugs seized from cruise ship, shaah rukh khan son aryan khan, ship drugs haul case, latets news, malayalam news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com