രാജ്യത്ത് 39,097 പേർക്ക് കോവിഡ്, 546 മരണം, ടിപിആർ 2.40

നിലവിൽ 4,08,977 പേരാണ് ചികിത്സയിൽ കഴിയുന്നത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ 1.31 ശതമാനമാണ് ഇത്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 39,097 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രലായതിന്റെ കണക്കുപ്രകാരം 546 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 17,518 പേർ പോസിറ്റീവായ കേരളത്തിലാണ് ജൂൺ മൂന്നിന് ശേഷം കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ഇന്നലെ 6,753 കേസുകളാണ് സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,13,32,159 ആയി. 4,20,016 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. നിലവിൽ 4,08,977 പേരാണ് ചികിത്സയിൽ കഴിയുന്നത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ 1.31 ശതമാനമാണ് ഇത്. ഇതിൽ തന്നെ 1.35 പേർ ചികിത്സയിൽ കഴിയുന്നത് കേരളത്തിലാണ്. 3,05,03,166 പേരാണ് ഇതുവരെ രോഗമുക്തരായത്.

ഇന്ത്യയിലെ രോഗമുക്തി നിരക്ക് 97.35 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.22 ശതമാനമാണ് ഇപ്പോൾ. കഴിഞ്ഞ 33 ദിവസമായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണ്. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 45.45 കോടി കോവിഡ് പരിശോധനകൾ നടത്തിയതായും 42,78,82,261 പേർക്ക് കോവിഡ് വാക്‌സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Also read: ആശങ്കയായി കോവിഡ്; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ, ഇന്നും നാളെയും ലോക്ക്ഡൗൺ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India covid update july 24 cases deaths vaccination

Next Story
മുന്നിലുള്ളത് ഭയപ്പെടുത്തുന്ന പാത, മുൻഗണനകൾ വീണ്ടും വിലയിരുത്തേണ്ടതുണ്ട്: മൻമോഹൻ സിങ്
The moderation of comments is automated and not cleared manually by malayalam.indianexpress.com