Latest News

രാജ്യത്ത് 30,549 പേര്‍ക്ക് കോവിഡ്, 422 മരണം; സജീവ കേസുകള്‍ 4.04 ലക്ഷമായി കുറഞ്ഞു

61.09 ലക്ഷം വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 30,549 കോവിഡ് കേസുകള്‍. 38,887 പേര്‍ക്കു രോഗം ഭേദമായി. രോഗമുക്തി നിരക്ക് 97.38 ശതമാനമായി ഉയര്‍‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ തന്നെയാണ് പ്രതിദിന രോഗബാധിതര്‍ കൂടുതല്‍. 13,984 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലും പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി.

3.17 കോടി പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. 4.04 ലക്ഷമായി വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു.

422 മരണങ്ങളാണ് ഇന്നലെ കോവിഡ് മൂലം സംഭവിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 4.25 ലക്ഷമായി ഉയര്‍ന്നു. മഹാരാഷ്ട്രയിലും (90), കേരളത്തിലും (118) തന്നെയാണ് മരണങ്ങളും കുറയാതെ തുടരുന്നത്.

അതേസമയം, വാക്സിന്‍ വിതരണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ പുരോഗതിയുണ്ട്. 61.09 ലക്ഷം വാക്സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തത്. നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം 47.85 കോടിയായി വര്‍ധിച്ചു.

Also Read: ഹോം ഐസൊലേഷനിലെ വീഴ്ച കേരളത്തിലെ രോഗവ്യാപനത്തിന് കാരണമായി: കേന്ദ്ര സംഘം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India covid numbers death toll lockdown updates

Next Story
ഹോം ഐസൊലേഷനിലെ വീഴ്ച കേരളത്തിലെ രോഗവ്യാപനത്തിന് കാരണമായി: കേന്ദ്ര സംഘം
The moderation of comments is automated and not cleared manually by malayalam.indianexpress.com