scorecardresearch

രാജ്യത്ത് പുതിയ കേസുകളിലും മരണസംഖ്യയിലും വര്‍ധനവ്; 3.86 ലക്ഷം പേര്‍ ചികിത്സയില്‍

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 53.24 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

Omicron, Kerala Omicron, Covi19 kerala, Covid19 restritctions Kerala, total omicron cases kerala, new omicron cases kerala, coronavirus, Covid19, coronavirus news, india covid 19 news, lockdown news, kerala coronavirus cases, omicron symptoms, omicron symptoms, omicron prevention, omicron medicines, omicron genome sequencing, Omicron veena george, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, latest news, kerala news, latest kerala news, malayalam news, latest malayalam news,news in malayalam news, kerala covid19 latest news, kerala omicron latest news, indian express malayalam, ie malayalam
പ്രതീകാത്മക ചിത്രം

ന്യൂ‍‍ഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 40,013 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി 3.86 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 140 ദിവസത്തിനിടിയില്‍ ആദ്യമായാണ് സജീവ കേസുകള്‍ ഇത്രയധികം കുറയുന്നത്.

കേരളത്തിലാണ് രാജ്യത്തെ പ്രതിദിന കേസുകളില്‍ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാനത്ത് 21,119 പേര്‍ക്കാണ് രോഗം ബാധിച്ചത്. മലപ്പുറം, എറണാകുളം കോഴിക്കോട് ജില്ലകളിലാണ് കോവിഡ് രൂക്ഷമായി തുടരുന്നത്.

അതേസമയം, കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്നലെ 497 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്ടമായത്. രാജ്യത്തെ ആകെ മരണ സംഖ്യ 4.29 ലക്ഷമായി ഉയരുകയും ചെയ്തു.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 53.24 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം നല്‍കിയത് 72.40 ലക്ഷം വാക്സിനാണ്.

Also Read: ഗുരുതര രോഗമുള്ളവരും, പ്രായമായവരും കൂടുതല്‍; കേരളത്തിലെ രോഗവ്യാപനത്തിന് പിന്നില്‍ ഒന്‍പത് കാരണങ്ങള്‍: കേന്ദ്ര സംഘം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India covid latest updates on covid vaccine and death toll aug 11