Latest News

രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം

നിലവിൽ 4,05,155 പേരാണ് ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്നത്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 44,230 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 555 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 42,360 പേർ രോഗമുക്തരായി. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്.

നിലവിൽ 4,05,155 പേരാണ് ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്നത്. ആകെ രോഗബാധിതരുടെ 1.28 ശതമാനമാണിത്. 2.44 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസ്റ്റിറ്റിവിറ്റി നിരക്കും അഞ്ചിൽ താഴെയായി തുടരുകയാണ്. ഇപ്പോൾ അത് 2.43 ശതമാനമാണ്.

രാജ്യത്ത് ഇതുവരെ 45.60 കോടി ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also read: കോവിഡ് വ്യാപനം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും; വിവിധ ജില്ലകൾ സന്ദർശിക്കും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India covid latest updates death toll and lockdown

Next Story
ഒബിസി സംവരണം; സർക്കാർ നീക്കം പ്രധാന തിരഞ്ഞെടുപ്പുകൾക്ക് മുൻപ് പിന്നാക്ക വിഭാഗങ്ങളിലേക്ക് എത്താൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com