scorecardresearch
Latest News

രാജ്യത്ത് 43,509 പുതിയ കോവിഡ് രോഗികൾ; 634 മരണം

ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം വീണ്ടും വർധിച്ചു

രാജ്യത്ത് 43,509 പുതിയ കോവിഡ് രോഗികൾ; 634 മരണം

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 43,509 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 634 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ റിപ്പോർട്ട് ചെയ്തതിൽ 50 ശതമാനം കേസുകളും കേരളത്തിലാണ്. 22,000 പേർക്കാണ് കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം വീണ്ടും വർധിച്ചു. ഇപ്പോൾ നാലു ലക്ഷം പേരാണ് ചികിത്സയിലുള്ളത്. കേരളത്തിൽ 1.5 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്.

അതേസമയം, കേരളത്തിൽ ഇതുവരെ കോവിഡ് ബാധിച്ചത് ആറ് വയസ്സിന് മുകളിലുള്ള 44 ശതമാനം പേർക്ക് മാത്രമാണെന്ന സീറോസർവേ ഫലം പുറത്തുവന്നു. കോവിഡ് ബാധിച്ചവരുടെ ദേശീയ ശരാശരി 67 ശതമാനമാണ്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൂടുതൽ പേർക്ക് ഇനിയും രോഗം വരാൻ സാധ്യതയുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. ഇപ്പോഴും കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നു നിൽക്കാനുള്ള കാരണവും ഈ കണക്ക് വിശദീകരിക്കുന്നു. ഇതുവരെ കേരളത്തിൽ 33 ലക്ഷം പേരാണ് രോഗബാധിതരായത്.

Also read: കേരളത്തിൽ കോവിഡ് ബാധിച്ചവർ 44 ശതമാനം മാത്രം: സർവേ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India covid latest updates death toll and lockdown