Latest News

രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം

വിവിധ സംസ്ഥാനങ്ങളിലായി 3.99 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്

covid, corona virus, ie malayalam
ഫയൽ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 43,654 പേര്‍ക്ക് കോവിഡ് ബാധിച്ചു. ചൊവ്വാഴ്ചത്തേക്കാള്‍ 47 ശതമാനം വര്‍ധനവാണ് പുതിയ രോഗികളില്‍ ഉണ്ടായിരിക്കുന്നത്. ആകെ കേസുകളില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് 22,129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് 41,678 പേര്‍ കോവിഡ് ഭേദമായി ആശുപത്രി വിട്ടു. വിവിധ സംസ്ഥാനങ്ങളിലായി 3.99 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്. അതേസമയം, മരണസംഖ്യയിലും വര്‍ധനവ് രേഖപ്പെടുത്തി. മഹാമാരി ബാധിച്ച് ഇന്നലെ 640 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 4.22 ലക്ഷം കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ രണ്ട് ദിവസമായി ഒരു ലക്ഷത്തിലധികം വാക്സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിയിട്ടുള്ളത്. ഇതുവരെ 44.61 കോടി വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also Read: വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India covid latest updates death toll and lockdown

Next Story
നിയമസഭാ കയ്യാങ്കളി: സര്‍ക്കാരിന് തിരിച്ചടി; മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ളവര്‍ വിചാരണ നേരിടണംkerala Assembly ruckus case, accused raise new arguments kerala Assembly ruckus case, minister v shivan kutty assembly ruckus case, km mani, kerala Assembly ruckus case 2015, LDF, UDF, CPM, Pinarayi Vijayan, kerala news, latest news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com