Latest News

രാജ്യത്ത് 35,178 പേര്‍ക്ക് കോവിഡ്, 440 മരണം; 3.67 ലക്ഷം പേര്‍ ചികിത്സയില്‍

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 56.06 കോടി വാക്സിന്‍ ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേര്‍ക്ക് കോവിഡ് ബാധിച്ചു. 37,169 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചത്തേക്കാള്‍ 40 ശതമാനം വര്‍ധനവാണ് പ്രതിദിന രോഗികളില്‍ ഉണ്ടായിരിക്കുന്നത്.

രോഗമുക്തി നിരക്ക് 97.52 ശതമാനമായി കുറഞ്ഞു. 3.67 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 148 ദിവസത്തിനിടയില്‍ ആദ്യമായാണ് സജീവ കേസുകള്‍ ഇത്രയും കുറയുന്നത്.

രോഗവ്യാപനം ശമനമില്ലാതെ തുടരുന്ന ഏക സംസ്ഥാനം കേരളമാണ്. വീണ്ടും പുതിയ രോഗികളുടെ എണ്ണം 20,000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 15 ശതമാനത്തിന് മുകളിലാണെന്നതും ആശങ്കയാണ്. ഓണക്കാലവും എത്തിയതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും.

440 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4.32 ലക്ഷമായി ഉയര്‍ന്നു. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിനം നൂറിലധികം മരണം മഹാമാരി മൂലം സംഭവിക്കുന്നത്.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 56.06 കോടി വാക്സിന്‍ ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തു. ഇന്നലെ മാത്രം 55 ലക്ഷം വാക്സിനാണ് നല്‍കിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also Read: നിരത്തുകളില്‍ തിരക്ക്, ഈ ആഴ്ച നിര്‍ണായകം; വാക്സിനേഷന്‍ വേഗത്തിലാക്കും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India covid latest update on vaccination and deaths aug 18

Next Story
മൂന്ന് വനിതകൾ ഉൾപ്പെടെ ഒന്‍പത് ജഡ്ജിമാരെ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express