ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,499 പേര്‍ക്ക് കോവിഡ് ബാധിച്ചു. 39,686 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 97.40 ശതമാനമായി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4.02 ലക്ഷമായി കുറഞ്ഞു. കേരളത്തിലെ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ 18,607 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കോവിഡ് മൂലം രാജ്യത്ത് ഇന്നലെ 447 മരണമാണ് സ്ഥിരീകരിച്ചത്. മഹാമാരിയില്‍ ഇതുവരെ ജീവന്‍ നഷ്ടമായവരുടെ സംഖ്യ 4.28 ലക്ഷമായി.
മഹാരാഷ്ട്രയിലും കേരളത്തിലുമാണ് നൂറിലേറം മരണങ്ങള്‍ പ്രതിദിന ശരാശരിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
ഇതുവരെ 52.40 കോടി ഡോസ് വാക്സിൻ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഇന്നലെ വാക്സിൻ വിതരണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 16.11 ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയ്തത്.
Also Read: ഓണക്കാലം: സംസ്ഥാനത്ത് സമ്പൂര്‍ണ നിയന്ത്രണമില്ല; ബീച്ചുകളും മാളുകളും തുറക്കും