39,070 പേര്‍ക്ക് കോവിഡ്, 491 മരണം; രോഗമുക്തി നിരക്കില്‍ വര്‍ധനവ്

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4.06 ലക്ഷമായി കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 39,070 പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 43, 910 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്കില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി (97.39 ശതമാനം).

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4.06 ലക്ഷമായി കുറഞ്ഞു. കേരളത്തില്‍ രോഗവ്യാപനം കുറയാതെ തുടരുകയാണ്. ഇന്നലെയും സംസ്ഥാനത്ത് ഇരുപതിനായിരത്തില്‍ അധികം രോഗബാധിതരുണ്ടായി.

491 മരണമാണ് കോവിഡ് മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. ഏറ്റവും കൂടുതല്‍ മരണവും കേരളത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് (139). മഹാരാഷ്ട്രയില്‍ 129 പേര്‍ക്കും മഹാമാരി മൂലം ഇന്നലെ ജീവന്‍ നഷ്ടമായി.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി ഇന്നലെ 55.91 ലക്ഷം വാക്സിന്‍ ഡോസുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 50.68 കോടി ഡോസുകളാണ് നല്‍കിയിട്ടുള്ളത്.

Also Read: ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; വാക്സിനേഷന്‍ യജ്ഞം നാളെ മുതല്‍

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India covid latest update on cases and vaccination

Next Story
ബ്ലൂടൂത്ത് ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ച് ഇരുപത്തെട്ടുകാരൻ മരിച്ചുearphone explodes in man's ear, bluetooth earphones explode, earphones explode in man's ear rajasthan, indian express news, malayalam news, news in malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com