Latest News

രാജ്യത്ത് 38,628 പേര്‍ക്ക് കോവിഡ്; 4.12 ലക്ഷം പേര്‍ ചികിത്സയില്‍; കൂടുതല്‍ കേരളത്തില്‍

617 മരണവും കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചു

covid, covid vaccine, covid death

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ചത്തേക്കാള്‍ 13 ശതമാനം കുറവ് പുതിയ കേസുകളില്‍ രേഖപ്പെടുത്തി. 40,017 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.37 ശതമാനമായി.

നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 4.12 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. കേരളത്തില്‍ തന്നെയാണ് പ്രതിദിന കേസുകള്‍ കുറയാതെ തുടരുന്നത്. 19,948 പേര്‍ക്കാണ് ഇന്നലെ കോവിഡ് ബാധിച്ചത്. 1.78 ലക്ഷം സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

617 മരണവും കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചു. ഇതോടെ ആകെ മരണസംഖ്യ 4.27 ലക്ഷമായി ഉയര്‍ന്നു. ഇന്നലെ കേരളത്തിലും മഹാരാഷ്ട്രയിലും 187 പേര്‍ക്ക് വീതം മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഒഡിഷയില്‍ 66 പേരും മരിച്ചു.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 50.10 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 49 ലക്ഷം ഡോസുകളാണ് നല്‍കിയിട്ടുള്ളത്.

Also Read: വാക്സിനേഷന്‍ പ്രക്രിയയുടെ ആറ് മാസങ്ങള്‍; ഇതുവരെ വിതരണം ചെയ്തത് 50 കോടി ഡോസുകള്‍

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India covid latest death toll and vaccination updates

Next Story
വാക്സിനേഷന്‍ പ്രക്രിയയുടെ ആറ് മാസങ്ങള്‍; ഇതുവരെ വിതരണം ചെയ്തത് 50 കോടി ഡോസുകള്‍covid vaccine, covid
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express