scorecardresearch

ഇന്ത്യയിൽ 11,499 പുതിയ കോവിഡ് രോഗികൾ; 255 മരണം

നിലവിൽ രാജ്യത്ത് 1.21 ലക്ഷത്തിലധികം സജീവ കേസുകളാണ് ഉള്ളത്

Covid

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,499 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ ദിവസത്തേക്കാൾ കേസുകളിൽ 12.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ 20 ദിവസമായി രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിൽ താഴെയാണ്. 255 മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,13,481 ആയി.

നിലവിൽ രാജ്യത്ത് 1.21 ലക്ഷത്തിലധികം സജീവ കേസുകളാണ് ഉള്ളത്, അത് രാജ്യത്തെ ആകെ കേസുകളുടെ 0.28 ശതമാനം മാത്രമാണ്, ഇതുവരെ 4.22 കോടിയിലധികം ആളുകളാണ് കോവിഡിൽ നിന്ന് സുഖം പ്രാപിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.01 ശതമാനമാണ്, അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.48 ശതമാനമാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, രാജ്യത്ത് ഇതുവരെ 177 കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. വെള്ളിയാഴ്ച മാത്രം 25 ലക്ഷത്തിലധികം (25,20,820) ഡോസുകളാണ് നൽകിയത്.

Also Read: മകളെ സുരക്ഷിത ഇടത്തേക്ക് പറഞ്ഞയച്ച്, വിടപറയവേ കണ്ണീരടക്കാനാവാതെ പിതാവ്- വേദനയായി യുക്രൈനിൽ നിന്നുള്ള വീഡിയോ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India covid cases daily update