Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

രാജ്യത്താകെ കോവിഡ് വാക്സിൻ എത്തിക്കാൻ എത്ര ചിലവ് വരും?; കണക്കുകൾ അറിയാം

വാക്സിൻ നിർമാണ കേന്ദ്രങ്ങളിൽ നിന്ന് മറ്റിടങ്ങളിലെത്തിക്കുന്നതും ചിലവേറിയ പ്രക്രിയയാണ്

covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനുവേണ്ടി കേന്ദ്ര സർക്കാർ ചിലവഴിച്ചേക്കുക അൻപതിനായിരം കോടി രൂപയോളം. ഇതിനായി സർക്കാർ 500 ബില്യൺ (50,000 കോടി) രൂപയോളം മാറ്റിവച്ചതായാണ് ഇതുമായി ബന്ധപ്പെട്ട വ്യക്തികളിൽ നിന്നുള്ള വിവരമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.

അടുത്ത മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തേക്കാണ് ഇതുവരെ നൽകിയിട്ടുള്ള പണം. ഇതിനായി കൂടുതൽ ഫണ്ടുകൾക്ക് ഒരു കുറവും ഉണ്ടാകില്ലെന്നും അവർ പറഞ്ഞു. രാജ്യത്തെ 130 കോടി ജനസംഖ്യയിൽ ഒരോരുത്തർക്കും ഏകദേശം 440 രൂപ മുതൽ 520 രൂപവരെ വീതമാണ് വാക്സിന് ചെലവ് കണക്കാക്കുന്നത്.

രാജ്യത്തെല്ലായിടത്തുമുള്ള ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിനുള്ള കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കുന്നതിനായി ഏകദേശം 800 ബില്ല്യൺ (80,000 കോടി രൂപ) രൂപ ആവശ്യമാണെന്ന് ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻ തലവൻ ആദർ പൂനാവാല്ല പറഞ്ഞു. ചികിത്സയ്ക്കായി വാങ്ങുന്നതിന് പുറമെ വാക്സിൻ നിർമാണ കേന്ദ്രങ്ങളിൽ നിന്ന് കടത്തുന്നതും വലിയ ഒരു ദൗത്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലുടനീളം ഒരു വാക്സിൻ വിതരണം ചെയ്യുന്നത് “വളരെ വലിയ ദൗത്യമായിരിക്കും,” എന്ന് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ അസോസിയേറ്റ് പ്രൊഫസർ മഹേഷ് ദേവ്നാനി പറഞ്ഞു. “നമുക്ക് ഒരു മുൻ‌ഗണനാ പദ്ധതി ആവശ്യമാണ്, എല്ലാവർക്കും തുടക്കത്തിൽ തന്നെ ഇത് എല്ലാവർക്കും കഴിയില്ല.” ബുധനാഴ്ച ഒരു വെബിനറിൽ ദേവ്നാനി പറഞ്ഞു.

Read More: കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായിരിക്കെ മരിച്ചയാൾക്ക് വാക്സിൻ നൽകിയിരുന്നില്ലെന്ന് വിശദീകരണം

ലോക ജനസംഖ്യയിലെ എല്ലാ മനുഷ്യർക്കും ഒരു ഡോസ് എന്ന നിലയിൽ കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കുകയാണെങ്കിൽ അവയുടെ ചരക്കു കടത്തിനായി 8,000 ചരക്ക് വിമാനങ്ങളുടെ അത്രയും സ്ഥലം ആവശ്യമാണെന്നാണ് ഇത് സംബന്ധിച്ച ഒരു കണക്കിൽ പറയുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയിലുടനീളം വാക്സിനുകൾ വിതരണം ചെയ്യുന്നതിനായി കോൾഡ് ചെയിൻ ലോജിസ്റ്റിക്സ് നിർമ്മിക്കുക എന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയെന്ന് ബയോകോൺ ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമായ കിരൺ മസുദാർ-ഷാ കഴിഞ്ഞ ആഴ്ച ബ്ലൂംബെർഗ് ഇന്ത്യ ഇക്കണോമിക് ഫോറത്തിൽ പറഞ്ഞു.

Read More: കോവിഡ് വാക്സിൻ ഭൂരിഭാഗവും നിർമിക്കുക ഇന്ത്യയിലെന്ന് ബിൽഗേറ്റ്സ് ഫൗണ്ടേഷൻ

“നവംബർ അവസാനത്തോടെ നമുക്ക് ഇത് സംബന്ധിച്ച് ഒരു പദ്ധതിയുണ്ടെന്ന് പറയാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, എന്ന് അവർ പറഞ്ഞു. വാക്സിനുകൾ പുറത്തിറക്കാൻ സഹായിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ രൂപീകരിക്കപ്പെടുമെന്നും അവർ പറഞ്ഞു.

ഇന്ത്യ കോവിഡ് ഏറ്റവും ഉയർന്ന നിലയിലാണെന്നും ഫെബ്രുവരിയോടെ ഇതിനെ പിടിച്ചുകെട്ടാനായേക്കുമെന്നും സർക്കാർ നിയോഗിച്ച സമിതി പ്രവചിച്ചിരുന്നു. എല്ലാ ഇന്ത്യക്കാർക്കും കോവിഡ് -19 വാക്സിൻ ലഭ്യമാകുമെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

Read More: India has set aside $7 billion to vaccinate the world’s second-biggest population

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India covid 19 vaccination

Next Story
കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായിരിക്കെ മരിച്ചയാൾക്ക് വാക്സിൻ നൽകിയിരുന്നില്ലെന്ന് വിശദീകരണംCovid vaccine trial, AstraZeneca covid trial, coronavirus vaccine news, covid vaccine trial news, covid vaccine trial death, indian express world news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com