ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 50,407 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 804 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5,07,981 ആയി.
പ്രതിദിന പോസിറ്റിവിറ്റി നിരക്കും 3.48 ശതമാനമായി കുറഞ്ഞു. നിലവിൽ 6,10,443 സജീവ രോഗികളുണ്ട്, ആകെ രോഗികളുടെ 1.43 ശതമാനം മാത്രമാണിത്. 1,36,962 പേർക്ക് രോഗം ഭേദമായതോടെ, രോഗമുക്തി നിരക്ക് 97.37 ശതമാനമായി.
അതിനിടെ, അമേരിക്കയിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ പഠനത്തിൽ കോവിഡ് ബൂസ്റ്റർ ഷോട്ടുകൾക്ക് ഏകദേശം നാല് മാസത്തിന് ശേഷം അവയുടെ ശക്തി നഷ്ടപ്പെടുമെന്ന് കണ്ടെത്തി, രോഗം തീവ്രമാകാനും മരണപ്പെടാനും സാധ്യതയുള്ളവർക്ക് നാലാം ഡോസ് നൽകാൻ ഇത് നിർദേശിക്കുന്നു.
“വീണ്ടും മറ്റൊരു ബൂസ്റ്റർ ഡോസ് ആവശ്യമായി വന്നേക്കാം. ഈ സാഹചര്യത്തിൽ, എംആർഎൻഎ സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് നാലാമത്തെ ഡോസ് വാക്‌സിൻ പ്രായത്തെയും മറ്റു വ്യവസ്ഥകളെയും അടിസ്ഥനമാക്കി നൽകാവുന്നതാണ്,” ബൈഡൻ അഡ്മിനിസ്ട്രേഷനിൽ കോവിഡ് ഉപദേഷ്ടാവായ ഡോ.ആന്റണി ഫൗസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read: മോദിക്ക് ചരിത്രം മനസ്സിലാകില്ല; ശ്രദ്ധ തിരിച്ച് വിടുക എന്നതാണ് അദ്ദേഹത്തിന്റെ ജോലി: രാഹുൽ ഗാന്ധി