Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

രാജ്യത്ത് കോവിഡ് കേസുകൾ വരും ദിവസങ്ങളിൽ വർധിക്കാൻ സാധ്യത; മുന്നറിയിപ്പുമായി കേംബ്രിഡ്ജ് ഗവേഷകർ

പുതിയ അണുബാധകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉയരാൻ തുടങ്ങും, ഒരുപക്ഷേ ഈ ആഴ്ചയ്ക്കുള്ളിൽ,” ഗവേഷകർ പറഞ്ഞു

അതേസമയം ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മധ്യപ്രദേശിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു.

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ഒമിക്രോൺ വകഭേദത്തിന്റെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ കോവിഡ് കേസുകളിൽ കുതിച്ചുചാട്ടമുണ്ടാവാമെന്ന മുന്നറിയിപ്പുമായി വിശകലന ഫലം.

“ഇന്ത്യയിൽ ദൈനംദിന കേസുകളിൽ സ്ഫോടനാത്മക വളർച്ച കാണാനും തീവ്രമായ വളർച്ചാ ഘട്ടം താരതമ്യേന ചെറുതായിരിക്കാനും സാധ്യതയുണ്ട്,” കേംബ്രിഡ്ജ് സർവകലാശാലയിൽ ജഡ്ജ് ബിസിനസ് സ്കൂളിലെ പ്രൊഫസർ പോൾ കാറ്റുമാൻ കുറിച്ചു. അദ്ദേഹം വികസിപ്പിച്ച കോവിഡ് ഇന്ത്യ ട്രാക്കറിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

“പുതിയ അണുബാധകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉയരാൻ തുടങ്ങും, ഒരുപക്ഷേ ഈ ആഴ്ചയ്ക്കുള്ളിൽ,” അദ്ദേഹം പറഞ്ഞു, ദൈനംദിന കേസുകൾ എത്രത്തോളം ഉയരുമെന്ന് പ്രവചിക്കാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ കോവിഡ് ട്രാക്കറിന്റെ ഡെവലപ്പർമാരായ കാറ്റുമാനും അദ്ദേഹത്തിന്റെ ഗവേഷകരും ഇന്ത്യയിലുടനീളമുള്ള അണുബാധ നിരക്കിൽ കുത്തനെ വർദ്ധനവ് കാണുന്നതായി വ്യക്തമാക്കി. ഡിസംബർ 24-ലെ ഒരു കുറിപ്പിൽ, ട്രാക്കർ ആറ് സംസ്ഥാനങ്ങളെ “പ്രധാനമായ ആശങ്ക” ഉള്ളവയായി കാണിച്ചു. പുതിയ കേസുകളുടെ വളർച്ചാ നിരക്ക് അഞ്ച് ശതമാനത്തിലധികം ഉള്ളവയാണ് ഈ സംസ്ഥാനങ്ങൾ. ഡിസംബർ 26-ഓടെ ഇത് 11 ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കെന്ന നിലയിലേക്ക് വ്യാപിപ്പിച്ചതായും ട്രാക്കർ പറയുന്നു.

Also Read: രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 781 ആയി ഉയർന്നു

ഇന്ത്യയിൽ ബുധനാഴ്ച 9,195 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന പുതിയ പ്രതിദിന നിരക്കാണിത്. ഇത് രാജ്യത്ത് സ്ഥിരീകരിച്ച മൊത്തം അണുബാധകളുടെ എണ്ണം 34.8 ദശലക്ഷമായി ഉയർത്തി. ഇതുവരെ മരിച്ചവരുടെ എണ്ണം 480,592 ആണ്.

ഒമിക്രോണിന്റെ 781 കേസുകൾ മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂവെങ്കിലും മറ്റൊരു വൻ പൊട്ടിത്തെറി തടയാൻ രാജ്യം ഇതിനകം തന്നെ ഒരുങ്ങുകയാണ്.

കഴിഞ്ഞ ആഴ്ച, രാജ്യം ബൂസ്റ്റർ ഷോട്ടുകൾക്ക് അനുമതി നൽകുകയും 15 മുതൽ 18 വരെ പ്രായമുള്ള കൗമാരക്കാരെ വാക്സിനേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. പങ്കാളിയായ റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്സ് എൽപിയുമായി ചേർന്ന് മെർക്ക് ആൻഡ് കോ വികസിപ്പിച്ച രണ്ട് വാക്സിനുകളും ആന്റിവൈറൽ ഗുളിക മോൾനുപിരാവിറും ചൊവ്വാഴ്ച പ്രാദേശിക ഡ്രഗ് റെഗുലേറ്റർ അംഗീകരിക്കുകയും ചെയ്തിരുന്നു.

തലസ്ഥാനമായ ന്യൂഡൽഹിയിൽ ചൊവ്വാഴ്ച സിനിമാശാലകളും സ്കൂളുകളും ജിമ്മുകളും അടച്ചുപൂട്ടുകയും പൊതുസമ്മേളനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. നാല് മാസത്തിലേറെ നീണ്ട കാലയളവിനിടയിൽ ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത് ഒരു ദിവസത്തിന് ശേഷമായിരുന്നു ഇത്. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെ രാത്രി കർഫ്യൂ ആരംഭിക്കാനും ഡൽഹിയിൽ തീരുമാനമായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും ചൊവ്വാഴ്ച പുതിയ കേസുകളുടെ എണ്ണം 1,377 ആയി ഉയർന്നു.

Also Read: 60 വയസ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസിനായി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India covid 19 omicron cases

The moderation of comments is automated and not cleared manually by malayalam.indianexpress.com