ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 16,051 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 206 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 4,28,38,524 ഉം മരണം 5,12,109 ഉം ആയി. നിലവിൽ 2,02,131 പേരാണ് ചികിത്സയിൽ കഴിയുന്നത്. ആകെ രോഗികളുടെ എണ്ണത്തിന്റെ 0.47 ശതമാനം മാത്രമാണിത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിലാണ് ഇപ്പോഴും ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 5427 പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 66,018 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഏഴ് ലക്ഷം വാക്സിന് ഡോസുകൾ ഇന്നലെ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 175.46 കോടി ഡോസ് വാക്സിനാണ് നല്‍കിയത്. 1.89 കോടി കരുതൽ ഡോസുകളും നൽകി.
Also Read: സംസ്ഥാനത്തെ സ്കൂളുകൾ സാധാരണ നിലയിലേക്ക്; ഇന്നുമുതൽ വൈകുന്നേരം വരെ ക്ലാസ്