ന്യൂഡൽഹി: വരുന്ന പത്ത് വർഷത്തിനപ്പുറം ഇന്ത്യ സാമ്പത്തിക ശേഷിയിൽ അമേരിക്കയെ പിന്തളളി ലോകത്ത് രണ്ടാം സ്ഥാനത്തെത്തുമെന്ന് റിപ്പോർട്ട്. ഒരു ബ്രിട്ടീഷ് സാമ്പത്തിക സ്ഥാപനത്തിന്റെ പഠനമാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
പത്ത് വർഷത്തിനപ്പുറം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ ഇന്ത്യയും ചൈനയുമായിരിക്കും. അമേരിക്ക മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെടുമെന്നാണ് പ്രവചനം. ഇന്തോനേഷ്യ നാലാം സ്ഥാനത്തും തുർക്കി അഞ്ചാം സ്ഥാനത്തും എത്തുമെന്നും പഠനം വ്യക്തമാക്കുന്നു.
ഈ പഠനം പ്രകാരം 2020 ന് അപ്പുറം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.8 ശതമാനം ആയിരിക്കും. ചൈന അഞ്ച് ശതമാനം വളർച്ചയും നേടും.
നഗരവത്കരണം, വിദ്യാഭ്യാസം എന്നിവയിലൂടെ ഈ കാലയളവിൽ ലോകത്തെ ജനസംഖ്യയിൽ നല്ല ശതമാനവും ഇടത്തരക്കാരാവും. സ്റ്റാന്റേർഡ് ചാർട്ടേഡ് ആണ് പഠനം നടത്തിയത്.