ഇന്ത്യയുടെ അതിർത്തി സൗദി തെറ്റായി ചിത്രീകരിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

അടിയന്തരമായി തിരുത്താൻ സൗദി തയ്യാറാവണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു

india, india news, national news, india news, saudi, saudi arabia, indian, map, malayalam news, ie malayalam

ന്യൂഡൽഹി: ഇന്ത്യയുടെ അതിർത്തി സൗദി തെറ്റായി ചിത്രീകരിച്ചതിൽ കടുത്ത ആശങ്കയറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം. സൗദി കഴിഞ്ഞ വാരം പുറത്തിറക്കിയ കറൻസി നോട്ടിൽ അതിർത്തികൾ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക അറിയിച്ചത്.  അടിയന്തര തിരുത്തൽ നടപടികൾ സൗദി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ജി20 അദ്ധ്യക്ഷ സ്ഥാനത്ത് സൗദി എത്തിയത് അടയാളപ്പെടുത്തുന്നതിനായി ഇറക്കിയ 20 രൂപയുടെ പുതിയ നോട്ടിൽ ചിത്രീകരിച്ച ലോക മാപ്പിൽ ജമ്മുകശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയുടെ ഭാഗമല്ലാത്ത തരത്തിൽ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടാണ് വിദേശകാര്യമന്ത്രാലയം പ്രതികരണം അറിയിച്ചത്.

ഇക്കാര്യത്തിൽ “അടിയന്തിര തിരുത്തൽ നടപടികൾ” സ്വീകരിക്കാൻ ഇന്ത്യ സൗദി അറേബ്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ രാജ്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

“നിങ്ങൾ പരാമർശിച്ച ബാങ്ക് നോട്ട് ഞങ്ങൾ കണ്ടു, അത് ഇന്ത്യയുടെ ബാഹ്യ അതിർത്തികളുടെ തെറ്റായ ചിത്രീകരണം നടത്തുന്നു. ജി 20 അധ്യക്ഷസ്ഥാനം സൗദിക്ക് ലഭിച്ചതിനോടനുബന്ധിച്ച് ഒക്ടോബർ 24 ന് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി പുറത്തിറക്കിയതാണ് ആ നോട്ട്,” ശ്രീവാസ്തവ പ്രതിവാര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“സൗദി അറേബ്യയുടെ ഔദ്യോഗികവും നിയമപരവുമായ ഒരു നോട്ടിൽ ഇന്ത്യയുടെ ബാഹ്യ അതിർത്തികളെ മൊത്തത്തിൽ തെറ്റായി ചിത്രീകരിച്ചതിന് സൗദി അറേബ്യയോട് ന്യൂഡൽഹിയിലും റിയാദിലുമുള്ള അംബാസഡർമാർ മുഖേന ഞങ്ങൾ ഗൗരവമായ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവ ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്ന കാര്യം ഞാൻ വീണ്ടും ആവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും ശ്രീവാസ്തവ പറഞ്ഞു.

അതേസമയം ഗിൽഗിത്-ബാൾട്ടിസ്ഥാൻ ഉൾപ്പെടെയുള്ള പാക് അധിനിവേശ കശ്മീർ, ആ മാപ്പിൽ പാകിസ്താൻറെ ഭാഗമായും ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. സൗദി അറേബ്യയെ പാക്കിസ്ഥാൻ ഒരു പ്രധാന സഖ്യകക്ഷിയായാണ് കണക്കാക്കുന്നത്. പാക് അധീന കശ്മീരിനെ ഭൂപടത്തിൽ നിന്ന് ഒഴിവാക്കുന്നത് പാക് ഭരണകർത്താക്കൾ അവർക്കെതിരായ പ്രതികൂല നടപടിയായാണ് കണക്കാക്കാറ്.

Read More: India conveys serious concern to Saudi over ‘gross misrepresentation’ of its external boundaries

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India conveys serious concern to saudi over gross misrepresentation of its external boundaries

Next Story
‘പുൽവാമയിലെ നമ്മുടെ വിജയം’; ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് സമ്മതിച്ച് മന്ത്രിpak minister pulwama attack, pak minister pakistan assembly pulwama attack mention, pakistan pulwama attack role
The moderation of comments is automated and not cleared manually by malayalam.indianexpress.com