scorecardresearch

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ആശങ്കാജനകമെന്ന് ഇന്ത്യ

ബംഗ്ലാദേശിൽ അടുത്തിടെ ഹിന്ദു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി

ബംഗ്ലാദേശിൽ അടുത്തിടെ ഹിന്ദു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി

author-image
WebDesk
New Update
Bangladesh violence111

Bangladesh Violence Updates

Bangladesh Violence Updates:ന്യൂഡൽഹി: ബംഗ്ലാദേശിൽ അടുത്തിടെ ഹിന്ദു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമങ്ങൾ അതീവ ഗൗരവകരമായ വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

Advertisment

Also Read: ബംഗ്ലാദേശ് കലാപം: 17 വർഷങ്ങൾക്കുശേഷം ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ തിരിച്ചെത്തി

'ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വിട്ടൊഴിയാതെ തുടരുന്ന ശത്രുതയും അക്രമങ്ങളും വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്,' രൺധീർ ജയ്സ്വാൾ മാധ്യമങ്ങളോട് വ്യക്തമാക്കി.അയൽരാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന വെല്ലുവിളികൾക്കെതിരെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതാണ് ഈ പ്രതികരണം.

Also Read:കലാപ ഭൂമിയായി ബംഗ്ലാദേശ്; ഇടക്കാല സർക്കാരിനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന

അതേസമയം, ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ ശക്തമായി വിമർശിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്തെത്തി. ഇടക്കാല സർക്കാർ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെ ഗുരുതരമായ അതിക്രമങ്ങൾ നടത്തുന്നുവെന്നും അവർ ആരോപണം നടത്തി. ബംഗ്ലാദേശിൽ ഹിന്ദുക്കൾ നേരെ നടക്കുന്ന അക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഷെയ്ക്ക് ഹസീനയുടെ വിമർശനം.

Also Read:സുരക്ഷാ ഭീഷണി: ബംഗ്ലാദേശ് ചിറ്റഗോങ്ങിൽ ഇന്ത്യൻ വിസ സേവനങ്ങൾ നിർത്തിവെച്ചു

'പ്രത്യേകിച്ച് മുസ്ലീങ്ങളല്ലാത്തവർക്കെതിരെ ഇടക്കാല സർക്കാർ പറഞ്ഞറിയിക്കാനാവാത്ത അതിക്രമങ്ങൾ നടത്തുന്നു. മതന്യൂനപക്ഷങ്ങളെ ചുട്ടുകൊല്ലുന്നത് പോലുള്ള ഭയാനകമായ മാതൃകകൾ പോലും അവർ സൃഷ്ടിച്ചിട്ടുണ്ട്. ഈ ഇരുണ്ട കാലം ഇനി തുടരാൻ ബംഗ്ലാദേശിലെ ജനങ്ങൾ അനുവദിക്കില്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു' ഷെയ്ക്ക് ഹസീന പറഞ്ഞു.

Read More:ബംഗ്ലാദേശ് സംഘർഷഭരിതം: ശരീഫ് ഉസ്മാൻ ഹാദിക്കിന്റെ കബറടക്കം പൂർത്തിയായി

Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: