scorecardresearch

ബംഗ്ലാദേശിലെ വിസാ സെന്ററുകൾ ഇന്ത്യ അടച്ചു

നിലവിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യവും ഇന്ത്യ വിരുദ്ധ പ്രതിഷേധങ്ങളും കണക്കിലെടുത്താണ് രാജ്ഷാഹിയിലെയും ഖുൽനയിലെയും സെന്ററുകൾ അടയ്ക്കാൻ തീരുമാനിച്ചതെന്ന് ഐവാക് വെബ്‌സൈറ്റ് അറിയിച്ചു

നിലവിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യവും ഇന്ത്യ വിരുദ്ധ പ്രതിഷേധങ്ങളും കണക്കിലെടുത്താണ് രാജ്ഷാഹിയിലെയും ഖുൽനയിലെയും സെന്ററുകൾ അടയ്ക്കാൻ തീരുമാനിച്ചതെന്ന് ഐവാക് വെബ്‌സൈറ്റ് അറിയിച്ചു

author-image
WebDesk
New Update
FDVVRV

India closes two visa centres in Bangladesh

ധാക്ക: ബംഗ്ലാദേശിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് മുന്നിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ രണ്ട് വിസ സെന്ററുകൾ കൂടി ഇന്ത്യ താൽക്കാലികമായി അടച്ചു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി രാജ്ഷാഹി, ഖുൽന എന്നിവിടങ്ങളിലെ ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെന്ററുകളാണ് വ്യാഴാഴ്ച മുതൽ പ്രവർത്തനം നിർത്തിവെച്ചത്.

Advertisment

Also Read:10 മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു; വീണ്ടും അവകാശവാദവുമായി ട്രംപ്

നിലവിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യവും ഇന്ത്യ വിരുദ്ധ പ്രതിഷേധങ്ങളും കണക്കിലെടുത്താണ് രാജ്ഷാഹിയിലെയും ഖുൽനയിലെയും സെന്ററുകൾ അടയ്ക്കാൻ തീരുമാനിച്ചതെന്ന് ഐവാക് വെബ്‌സൈറ്റ് അറിയിച്ചു. ഈ കേന്ദ്രങ്ങളിൽ വ്യാഴാഴ്ച അപ്പോയിന്റ്മെന്റ് ഉണ്ടായിരുന്നവർക്ക് പിന്നീട് പുതിയ തീയതികൾ അനുവദിക്കും.

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്ഷാഹിയിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ ഓഫീസിലേക്ക് വ്യാഴാഴ്ച പ്രതിഷേധക്കാർ മാർച്ച് നടത്തി. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ളവരെ തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രതിഷേധക്കാരെ തടഞ്ഞു.

Also Read:ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്കിടെ ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പ്രതിഷേധങ്ങളെത്തുടർന്ന് ബുധനാഴ്ച അടച്ചിരുന്ന ധാക്കയിലെ വിസ സെന്റർ പിന്നീട് പ്രവർത്തനം പുനരാരംഭിച്ചു. ധാക്ക, ഖുൽന, രാജ്ഷാഹി എന്നിവയെ കൂടാതെ ചട്ടോഗ്രാം, സിൽഹെറ്റ് എന്നിവിടങ്ങളിലായി ആകെ അഞ്ച് വിസ സെന്ററുകളാണ് ബംഗ്ലാദേശിൽ ഇന്ത്യക്കുള്ളത്.

ബംഗ്ലാദേശിലെ ഇന്ത്യൻ ദൗത്യങ്ങൾക്ക് നേരെ തീവ്രവാദ സംഘടനകൾ അക്രമത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച ബംഗ്ലാദേശ് സ്ഥാനപതി റിയാസ് ഹമീദുള്ളയെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

Also Read:ദീപാവലിയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി യുനെസ്‌കോ; അഭിമാന നിമിഷമെന്ന് മോദി

ബംഗ്ലാദേശിലെ സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്ന ഇന്ത്യ, അവിടെ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് തീവ്രവാദ ശക്തികൾ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞു. സംഭവങ്ങളിൽ കൃത്യമായ അന്വേഷണം നടത്താൻ ബംഗ്ലാദേശ് സർക്കാർ തയ്യാറാകാത്തതിലും ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

Read More:പുടിൻ ഡൽഹിയിൽ; വിമാനത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി മോദി

Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: