ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഇന്ത്യ- ചൈന ലെഫ്റ്റനന്റ് ജനറൽ തല ചർച്ച ഇന്ന്. വിഷയത്തിൽ “സമാധാനപരമായ ചർച്ചയ്ക്ക്” ഇന്ത്യയും ചൈനയും ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ലഡാക്കിലെ അതിർത്തിയുമായി ബന്ധപ്പെട്ട് തർക്കം ഒരുമാസത്തോളം പിന്നിടുമ്പോഴാണ് ഇരു കക്ഷികളും ചർച്ചയ്ക്കൊരുങ്ങുന്നത്.
കിഴക്കൻ ഏഷ്യയുടെ ചുമതലയുള്ള വിദേശകാര്യ ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവയും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ വു ജിയാൻഹാവോയും വെള്ളിയാഴ്ച വീഡിയോ കോൺഫറൻസിംഗിലൂടെ ഈ വിഷയത്തിൽ സംസാരിച്ചു. നിലവിലെ ഉഭയകക്ഷി ബന്ധത്തിന്റെ അവസ്ഥ ഇരുരാജ്യങ്ങളും അവലോകനം ചെയ്തതായി കേന്ദ്ര സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
Just In: Ahead of India-China military-level talks tomorrow, MEA’s joint secretary (east Asia) Naveen Srivastava and Director General in the Chinese Ministry of Foreign Affairs Wu Jianghao held a meeting through video conference today.@IndianExpress
— Shubhajit Roy (@ShubhajitRoy) June 5, 2020
“നിലവിലെ ആഗോള സാഹചര്യത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സമാധാനപരവും സുസ്ഥിരവും സന്തുലിതവുമായ ബന്ധം ഗുണകരമായ ഘടകമാവുമെന്ന” കാര്യത്തിൽ “ഇരു രാജ്യങ്ങളുടെയും നേതാക്കൾ” തമ്മിൽ അഭിപ്രായ സമന്വയത്തിലെത്തിയെന്നും വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
Read More: ചാരപ്പണി; രണ്ട് പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഇന്ത്യ
“പരസ്പരം വൈകാരികതകളും ആശങ്കകളെയും അഭിലാഷങ്ങളും ബഹുമാനിക്കുകയും അവയെ തർക്കങ്ങളാകാൻ അനുവദിക്കാതിരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിൽ വെച്ചുകൊണ്ട് സമാധാനപരമായ ചർച്ചയിലൂടെ ഭിന്നതകൾ കൈകാര്യം ചെയ്യാൻ ഇരുപക്ഷവും സമ്മതിച്ചു” എന്നും പ്രസ്താവനയിൽ പറയുന്നു.
ലഡാക്കിലെ അതിർത്തിയിലെ പ്രശ്നങ്ങൾ കുറച്ചുകൊണ്ടു വരുന്നതിനായാണ് ഇന്ത്യയും ചൈനയും ചർച്ചകളെ ലഫ്റ്റനന്റ് ജനറൽ തലത്തിലേക്ക് ഉയർത്തുന്നതെന്നാണ് റിപോർട്ട്. നേരത്തേ മേജർ ജനറൽ, ബ്രിഗേഡിയർ ജനറൽ തലത്തിലുള്ള ചർച്ചകളാണ് നടന്നത്.
ലെഹ് ആസ്ഥാനമായ് 14 കോർപ്സ് ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കുക. ടിബറ്റ് മിലിറ്ററി ഡിസ്ട്രിക്ട് കമാൻഡറാവും മാൽഡോയിലെ മീറ്റിങ്ങ് പോയിന്റിൽ നടക്കുന്ന ചർച്ചയിൽ ചൈനയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുക.
Read More: Ahead of June 6 talks, India, China agree to ‘peaceful discussion’ on border tension