Latest News

പാങ്കോങ്ങിലെ സേനാ പിൻമാറ്റം; ഫിംഗർ നാല് വരെയാണ് ഭൂപ്രദേശമെന്നത് തെറ്റായ ധാരണയെന്ന് പ്രതിരോധ മന്ത്രാലയം

കേന്ദ്രസർക്കാർ രാജ്യത്തിന്റെ പ്രദേശങ്ങൾ ചൈനയ്ക്ക് വിട്ടുകൊടുത്തുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചതിന് പിറകെയാണ് മന്ത്രാലയം ഈ വിഷയത്തിൽ പ്രസ്താവനയിറക്കിയത്

india china news, India China LAC, LAC india china disengagement, Rahul Gandhi India China, Inida China LAC, China India talks, Rajnath Singh, indian express news, ഫിംഗർ 4, ഇന്ത്യ ചൈന, യഥാർത്ഥ നിയന്ത്രണ രേഖ, ie malayalam
India and China military commanders during the disengagement process. (Source: Indian Army)

കിഴക്കൻ ലഡാക്കിലെ പാങ്കോങ് തടാക മേഖലയിൽ നിന്നുള്ള സേനാ പിൻമാറ്റത്തിന് കരാർ ഒപ്പുവച്ചപ്പോൾ ഇന്ത്യയുടെ ഒരു പ്രദേശവും ചൈനക്ക് വിട്ടുകൊടുത്തില്ലെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രസർക്കാർ രാജ്യത്തിന്റെ പ്രദേശങ്ങൾ ചൈനയ്ക്ക് വിട്ടുകൊടുത്തുവെന്ന് ആരോപിച്ച് നരേന്ദ്ര മോദി സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചതിന് പിറകെയാണ് മന്ത്രാലയം ഈ വിഷയത്തിൽ പ്രസ്താവനയിറക്കിയത്.

“ഇന്ത്യൻ പ്രദേശം ഫിംഗർ നാല് വരെയാണെന്ന വാദം തെറ്റായ ധാരണയാണ്. ഇന്ത്യയുടെ ഭൂപടത്തിൽ ചിത്രീകരിച്ചിരിക്കുന്നത് പ്രകാരം ഇന്ത്യയുടെ ഭൂപരിധിയിൽ 1962 മുതൽ നിലവിൽ ചൈനയുടെ അനധികൃത അധിനിവേശത്തിൻ കീഴിൽ 43,000 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശങ്ങൾ ഉൾപ്പെടുന്നു, ” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

“ഇന്ത്യൻ ധാരണ പ്രകാരം യഥാർത്ഥ നിയന്ത്രണ രേഖ പോലും ഫിംഗർ 8 ലാണുള്ളത്, ഫിംഗർ നാലിലല്ല. അതിനാലാണ് ഫിംഗർ 8 വരെ പട്രോളിംഗ് നടത്താനുള്ള അവകാശം ഇന്ത്യ സ്ഥിരമായി ആവശ്യപ്പെടുന്നത്. പാംഗോംഗ് ത്സോയുടെ വടക്കൻ കരയിലെ ഇരുവശങ്ങളിലെയും സ്ഥിരമായ പോസ്റ്റുകൾ ദീർഘകാലമായുള്ളതും സുസ്ഥിരവുമാണ്,” പ്രസ്താവനയിൽ പറയുന്നു.

Read More: മോദി ഭീരു, ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് നൽകി; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

“നേരെമറിച്ച്, ഇത് എൽ‌എസിയോടുള്ള കടമയെ മാനിക്കുകയും തൽസ്ഥിതിയിൽ ഏകപക്ഷീയമായ മാറ്റം തടയുകയും ചെയ്തു,” പ്രസ്താവനയിൽ പറയുന്നു.

കിഴക്കൻ ലഡാക്കിൽ സൈനികരെ നിയോഗിക്കുന്നത് സംബന്ധിച്ച ചൈനയുമായുള്ള കരാറുമായി ബന്ധപ്പെടുത്തി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം സർക്കാരിനെ ചോദ്യം ചെയ്തിരുന്നു. “എന്തിനാണ് അദ്ദേഹം പ്രതിരോധ മന്ത്രിയോട് പ്രസ്താവന നടത്താൻ ആവശ്യപ്പെട്ടത്, താൻൻ ചൈനയ്ക്ക് ഇന്ത്യൻ ഭൂമി നൽകിയെന്ന് പ്രധാനമന്ത്രി പറയണം, അതാണ് സത്യം,” രാഹുൽ ആരോപിച്ചു.

ഇന്ത്യൻ സൈനികർ ഇപ്പോൾ പാംഗോംഗ് ത്സോ തടാകത്തിലെ ഫിംഗർ മൂന്നിൽ നിലയുറപ്പിക്കാൻ പോകുകയാണെന്ന് രാഹുൽ പറഞ്ഞു. “ഫിംഗർ നാല് നമ്മുടെ പ്രദേശമാണ്, അവിടെയാണ് ഞങ്ങളുടെ പോസ്റ്റ് ഉണ്ടായിരുന്നത്. ഇപ്പോൾ നമ്മൾ ഫിംഗർ നാലിൽ നിന്ന് ഫിംഗർ മൂന്നിലേക്ക് മാറി. പ്രധാനമന്ത്രി മോദി ഇന്ത്യൻ പ്രദേശം ചൈനക്കാർക്ക് വിട്ടുകൊടുത്തത് എന്തുകൊണ്ടാണ്? അദ്ദേഹവും പ്രതിരോധമന്ത്രിയും ഉത്തരം നൽകേണ്ട ചോദ്യമാണിത്,” രാഹുൽ പറഞ്ഞു.

Read More: കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; ഇന്ത്യയിലെ ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി

“ചൈനക്കാർക്ക് മുന്നിൽ നിവർന്നു നിൽക്കാൻ കഴിയാത്ത ഒരു ഭീരുവാണ് പ്രധാനമന്ത്രി. അദ്ദേഹം നമ്മുടെ സൈന്യത്തിന്റെ ത്യാഗത്തെ ഒറ്റിക്കൊടുക്കുകയാണ്. ഇന്ത്യയിൽ ആരെയും ഇത് ചെയ്യാൻ അനുവദിക്കരുത്,” രാഹുൽ പറഞ്ഞു.

കൈലാഷ് ശ്രേണികൾ പിടിച്ചെടുക്കുന്നതിൽ കഠിനാധ്വാനം ചെയ്ത ഇന്ത്യൻ സൈനികരോട് പിന്നോട്ട് പോകാൻ ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്നും വയനാട് എംപി ചോദിച്ചു.

കിഴക്കൻ ലഡാക്കിലെ സൈനിക ഏറ്റുമുട്ടലിനെ പ്രതിരോധിക്കാനുള്ള കരാറിന്റെ വിശദാംശങ്ങൾ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാർലമെൻറിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മോദി സർക്കാരിനെതിരേ രാഹുൽ ആക്രമണമഴിച്ചുവിട്ടത്.

മേഖലയിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽ‌എസി) സൈനിക വിന്യാസം സംബന്ധിച്ച് ഇനിയും ചില പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഭാവി ചർച്ചകളിൽ ഇത് ഏറ്റെടുക്കുമെന്നും സഭയിൽ രാജ്നാഥ് സിങ് പരാമർശിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India china lac standoff pangong tso disengagement rahul gandhi

Next Story
മോദി ഭീരു, ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് നൽകി; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express