/indian-express-malayalam/media/media_files/uploads/2020/01/Rahul-and-Modi.jpg)
ന്യൂഡൽഹി: ഇന്ത്യ-ചെെന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്‌ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആരുടെ ഭീരുത്വം കാരണമാണ് ഇന്ത്യയുടെ മണ്ണ് ചെെന സ്വന്തമാക്കിയതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. "പ്രധാനമന്ത്രി ഒഴികെ എല്ലാവർക്കും ഇന്ത്യൻ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും വിശ്വാസമുണ്ട്. ആരുടെ ഭീരുത്വമാണ് നമ്മുടെ ഭൂമി കയ്യേറാൻ ചൈനയെ അനുവദിച്ചത്. ആരുടെ കള്ളങ്ങളാണ് അവർക്ക് സുരക്ഷ ഉറപ്പാക്കുന്നത്" രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
Everybody believes in the capability and valour of the Indian army.
Except the PM:
Whose cowardice allowed China to take our land.
Whose lies will ensure they keep it.
— Rahul Gandhi (@RahulGandhi) August 16, 2020
നേരത്തെയും ഇന്ത്യ-ചെെന വിഷയത്തിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ‘എന്തുകൊണ്ട് പ്രധാനമന്ത്രി മിണ്ടുന്നില്ല’ എന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു. ഇന്ത്യ-ചെെന അതിർത്തി സംഘർഷത്തിൽ എന്ത് ഒളിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും രാഹുൽ ചോദ്യമുയർത്തിയിരുന്നു.
Read Also: ബിജെപി നേതാവിന്റെ വിദ്വേഷ പോസ്റ്റിനെതിരെ നടപടിയില്ലെന്ന് ഫെയ്സ്ബുക്ക്
ലഡാക്കിലെ ഇന്ത്യ-ചെെന സംഘർഷത്തെക്കുറിച്ച് കേന്ദ്രസർക്കാർ മൗനം വെടിയണമെന്നും കൃത്യമായ വീശദീകരണം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ലഡാക്കിലെ മൂന്ന് പോയിന്റുകളിൽനിന്ന് ചൈനീസ് അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ സർക്കാർ നിശബ്‌ദ കാഴ്‌ചക്കാരായി നിൽക്കുകയായിരുന്നുവെന്നാണ് കോൺഗ്രസ് വിമർശനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us