ന്യൂഡൽഹി: ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യൻ ഇന്ത്യൻ ചൈനീസ് സൈന്യങ്ങളുടെ കോർപ്സ് കമാൻഡർമാർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് 14 കോർപ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ്, ചൈനയ്ക്കു വേണ്ടി സൗത്ത് സിൻജിയാങ് മിലിട്ടറി ഡിസ്ട്രിക്ട് കമാൻഡർ മേജർ ജനറൽ ലിയു ലിൻ എന്നിവരാണ് ചുഷുലുൽ അതിർത്തിയിലെ മോൾഡോയിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽ‌എസി) മേഖലയിലെ സംഘർഷാവസ്ഥ കുറയ്ക്കുന്നതിനുള്ള മാർഗരേഖ ചർച്ച ചെയ്യുന്നതിനായി രണ്ട് കമാൻഡർമാരും ജൂൺ 6 ന് ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഗാൽവാൻ ഏറ്റുമുട്ടലിനു ശേഷം സാഹചര്യങ്ങൾ മാറുകയായിരുന്നു.

Read More: ഒരു പോരിനിറങ്ങിയാല്‍ ഇന്ത്യയുടേയും ചൈനയുടേയും ആവനാഴികളില്‍ എന്തുണ്ട്‌?

കോർപ്സ് കമാൻഡർമാർ തമ്മിൽ രണ്ടാം വട്ട കൂടിക്കാഴ്ച നടത്തണമെന്ന് ചൈന കുറച്ചുകാലമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജൂൺ 6 ലെ യോഗത്തിൽ ധാരണയിലെത്തിയ കരാറുകളിൽ നടപടിയെടുക്കാൻ ഇന്ത്യ കാത്തിരിക്കുകയായിരുന്നു. രണ്ടാംവട്ട കൂടിക്കാഴ്ചയ്ക്ക് മുൻപായി പ്രദേശത്തെ 14, 15, 17 എ പട്രോൾ പോയിന്റുകളിൽ നിന്നുള്ള പിൻമാറ്റത്തിനായും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

യോഗത്തിൽ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് ഇതുവരെ ഒരു ഔദ്യോഗിക വിവരവും പുറത്തുവന്നിട്ടില്ല. എന്നാൽ സൈനികർ ഏപ്രിലിൽ വിന്യസിച്ചിരുന്ന സ്ഥലങ്ങളിലേക്ക് മടങ്ങണമെന്ന ആവശ്യമുന്നയിക്കുന്നത് ഇന്ത്യൻ പക്ഷം തുടർന്നതായി സൈനിക വൃത്തങ്ങൾ പറഞ്ഞു. ഏപ്രിലിൽ എൽ‌എസിയിൽ സംഘർഷാവസ്ഥ ആരംഭിച്ചിരുന്നില്ല. മെയ് തുടക്കത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചതിന് ശേഷം ചുരുങ്ങിയത് എട്ട് തവണയെങ്കിലും ഡിവിഷൻ കമാൻഡർമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More: ചൈനയുമായുള്ള വ്യാപാര നിരോധനം ഇന്ത്യയെ കൂടുതല്‍ ബാധിക്കുന്നത് എന്തുകൊണ്ട് ?

കോർപ്സ് കമാൻഡർമാർ പ്രദേശത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനിടെ ഡൽഹിയിൽ കരസേന നടത്തിയ വിശദീകരണ യോഗത്തിൽ ഈ ഘട്ടത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് വ്യക്തമാക്കി. കരസേനാ മേധാവികളുടെ കൂടിക്കാഴ്ചയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പ്രദേശത്തെ കമാൻഡർമാരുമായി സേനാ മേധാവി എംഎം നരവണേ തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തുകയും സ്ഥിതിഗതികൾ വിശദമായി വിലയിരുത്തുകയും ചെയ്തിരുന്നു.

“വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിളെ പ്രവർത്തന സാഹചര്യങ്ങൾ അവലോകനം ചെയ്യുന്നതിനായി 22-23 തീയതികളിൽ ആർമി കമാൻഡേഴ്‌സ് കോൺഫറൻസ് (എസിസി -20) നടത്തും ” എന്ന് കരസേന അറിയിച്ചു. സേനാ മേധാവിക്ക് പുറമെ, ഏഴ് കമാൻഡർമാരും വൈസ് ചീഫ് ഉൾപ്പെടെയപുള്ള പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർമാരുമാണ് യോഗത്തിൽ പങ്കെടുക്കുകയെന്നും സൈന്യം വ്യക്തമാക്കി.

Read More: India-China face-off: Commanders meet at border point, Army chief reviews situation on northern, western fronts

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook