/indian-express-malayalam/media/media_files/uploads/2020/09/india-china-2.jpg)
മോസ്കോ: കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കത്തിൽ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ മോസ്കോയിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ഇരുപക്ഷവും അഞ്ച് ധാരണകളിൽ എത്തിച്ചേർന്നു.
ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇന്ത്യ-ചൈന ബന്ധങ്ങളെക്കുറിച്ചും ഇരു മന്ത്രിമാരും “വ്യക്തവും ക്രിയാത്മകവുമായ” ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യ-ചൈന ബന്ധം വികസിപ്പിക്കുന്നതിൽ ഇരുരാജ്യങ്ങളുടെയും നേതാക്കൾ സ്വീകരിച്ച സമവായത്തിൽ നിന്ന് ഇരുപക്ഷവും മാർഗനിർദേശം സ്വീകരിക്കണമെന്നും വ്യത്യാസങ്ങൾ തർക്കങ്ങളാകാതിരിക്കാൻ ഇരു മന്ത്രിമാരും സമ്മതിച്ചതായും പ്രസ്താവനയിൽ പറയുന്നു.
Read More: ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ മോസ്കോയിൽ കൂടിക്കാഴ്ച നടത്തി
നിലവിലെ സ്ഥിതി ഇരുപക്ഷത്തിനും ഗുണം ചെയ്യില്ലെന്ന് രണ്ട് വിദേശകാര്യ മന്ത്രിമാരും സമ്മതിച്ചു. അതിനാല്‍ ഇരുവിഭാഗത്തിന്റെയും അതിര്‍ത്തി സൈനികര്‍ സംഭാഷണം തുടരണമെന്നും വേഗത്തില്‍ പിന്മാറണമെന്നും പിരിമുറുക്കം ലഘൂകരിക്കുന്നതിനായി ശരിയായ ദൂരം നിലനിര്‍ത്തുമെന്നും ഇരുവിഭാഗവും സമ്മതിച്ചു.
രാജ്യാതിര്‍ത്തിയുമായി ബന്ധപ്പെട്ടുള്ള നിലവിലുള്ള എല്ലാ കരാറുകളും കീഴ‌്‌വഴക്കങ്ങളും അംഗീകരിക്കുക, സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കുക, സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നടപടികള്‍ ഒഴിവാക്കുക, അകലംപാലിക്കുക തുടങ്ങിയവ നടപ്പാക്കാനാണ് തീരുമാനമെടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാര്‍ സംയുക്ത പ്രസ്താവനയിറക്കി.
അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും മെച്ചപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനും പുതിയ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ഇരുപക്ഷവും അംഗീകരിച്ചു.
മോസ്കോയിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും കൂടിക്കാഴ്ച നടത്തിയത്. റിക് (റഷ്യ-ഇന്ത്യ-ചൈന) സഖ്യത്തിന്റെ യോഗത്തിനായാണ് ഇരുവരും റഷ്യയിലെത്തിയത്. യോഗത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ആതിഥേയത്വം വഹിച്ചത്. അതിർത്തി പ്രശ്നങ്ങൾ രൂക്ഷമായ മെയ് മാസത്തിനു ശേഷം ചേരുന്ന ആർഐസിയുടെ വിദേശകാര്യ മന്ത്രിമാരുടെ രണ്ടാമത്തെ യോഗമാണിത്.
ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിനുശേഷം ജൂൺ 23 നാണ് ജയ്‌ശങ്കറും വാങും അവസാനമായി വീഡിയോ കോൺഫറൻസ് കൂടിക്കാഴ്ച നടത്തിയത്. മേഖലയിൽ ഏറ്റുമുട്ടലിലുണ്ടായി 20 ഇന്ത്യൻ കരസേനാംഗങ്ങളും വ്യക്തമല്ലാത്ത ചൈനീസ് സൈനികരും കൊല്ലപ്പെട്ട സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ജൂൺ 17 ന് അവർ ഫോണിലും സംസാരിച്ചിരുന്നു.
ഈ മാസം നാലിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെംഗെയുമായി മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഷാങ്ഹായ് സഹകരണ സംഘടനാ (എസ്‌സിഒ) അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. വിശ്വാസത്തിന്റെയും പരസ്പരമുള്ള മനസ്സിലാക്കളുടെയും അന്തരീക്ഷം പ്രശ്നപരിഹാരത്തിന് അനിവാര്യമാണെന്നും സമാധാനത്തിലൂന്നിയ അന്തിമ തീരുമാനമുണ്ടാവേണ്ടതുണ്ടെന്നും നേരത്തെ, എസ്‌സിഒ മന്ത്രി തല യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്‌നാഥ് സിങ്ങ് പറഞ്ഞിരുന്നു.
Read in English: India-China border row: Jaishankar, Wang reach 5-point consensus to de-escalate situation along LAC
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.